എൽ. സുരേന്ദ്രൻ പാലക്കാട്: കല്ലേക്കാട് എ.ആർ. ക്യാമ്പിലെ ആദിവാസിവിഭാഗത്തിൽപ്പെട്ട പോലീസുകാരൻ കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് ക്യാമ്പിലെ മുൻ ഡെപ്യൂട്ടി കമാൻഡൻറിനെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശി എൽ. സുരേന്ദ്രനെയാണ് (56) കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. തെളിവെടുപ്പിനായി പാലക്കാട് ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിൽ വിളിച്ചുവരുത്തിയ ശേഷമായിരുന്നു അറസ്റ്റ്. കുമാർ ജോലിചയ്തിരുന്ന സമയത്ത് എ.ആർ. ക്യാമ്പിലെ ഡെപ്യൂട്ടി കമാൻഡന്റായിരുന്ന സുരേന്ദ്രനെതിരേ ആത്മഹത്യ പ്രേരണക്കുറ്റമാണ് ചുമത്തിയിട്ടുള്ളതെന്ന് കേസന്വേഷണച്ചുമതലയുള്ള ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. സി.എം. ദേവദാസ് പറഞ്ഞു. ജൂലായ് 25-നാണ് കല്ലേക്കാട് എ.ആർ. ക്യാമ്പിലെ പൊലീസുകാരനായ കുമാറിനെ ലക്കിടിക്കുസമീപം തീവണ്ടിപ്പാളത്തിനരികിൽ ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടെത്തിയത്. അന്നത്തെ ഡെപ്യൂട്ടി കമാൻഡന്റിന്റെ നേതൃത്വത്തിൽനടന്ന മാനസികപീഡനമാണ് കുമാറിന്റെ മരണത്തിന് പിന്നിലെന്ന് ഭാര്യ സജിനിയും കുടുംബാംഗങ്ങളും ആരോപിച്ചിരുന്നു. ഡെപ്യൂട്ടി കമാൻഡന്റ് സുരേന്ദ്രനെ ക്രൈംബ്രാഞ്ച് തെളിവെടുപ്പിനായി തിരുവനന്തപുരത്തെ വീട്ടിൽനിന്ന് പാലക്കാട്ടേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ചൊവ്വാഴ്ചരാവിലെ നടന്ന തെളിവെടുപ്പിനിടെയാണ് മുൻ ഡെപ്യൂട്ടി കമാൻഡന്റിനെതിരേ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ചരാവിലെ കേസന്വേഷണ പുരോഗതി ആരായാൻ കുമാറിന്റെ അമ്മ പാപ്പ, ഭാര്യ സജിനി, സഹോദരൻ രംഗസ്വാമി എന്നിവരടക്കമുള്ള കുടുംബാംഗങ്ങൾ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിയിരുന്നു. ഇവരുെട പരാതികേട്ടശേഷമാണ് മുൻ ഡെപ്യൂട്ടി കമാൻഡന്റ് സുരേന്ദ്രനെ അറസ്റ്റ്് ചെയ്ത വിവരം ക്രൈംബ്രാഞ്ച് അധികൃതർ കുമാറിന്റെ ബന്ധുക്കളെ അറിയിച്ചത്. വൈകീട്ട് സുരേന്ദ്രനെ മണ്ണാർക്കാട് പട്ടികജാതി/പട്ടികവർഗ പീഡനക്കേസുകൾ കൈകാര്യംചെയ്യുന്ന കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ക്യാമ്പിലെ മേലുദ്യോഗസ്ഥരുടെ ജാതിവിവേചനവും പീഡനവുമാണ് മരണത്തിന് കാരണമായതെന്നാരോപിച്ച് തുടക്കംമുതലേ കുമാറിന്റെ ഭാര്യ സജിനിയും കുടുംബാംഗങ്ങളും രംഗത്തെത്തിയിരുന്നു. ആദ്യം പോലീസിലെ പ്രത്യേകസംഘം അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. കുമാറിന്റെ മരണത്തിന് കാരണം മാനസികപീഡനമാണെന്ന് കണ്ടെത്തിയതിനെ ത്തുടർന്ന് ഓഗസ്റ്റ് രണ്ടിന് കല്ലേക്കാട് എ.ആർ. ക്യാമ്പിലെ രണ്ട് എ.എസ്.ഐ.മാരടക്കം ഏഴ് പോലീസുകാരെ എസ്.പി. സസ്പെൻഡ് ചെയ്തിരുന്നു. content highlights:Death of AR camp policeman: Former deputy commandant arrested
from mathrubhumi.latestnews.rssfeed https://ift.tt/33OrcIj
via
IFTTT