Breaking

Wednesday, July 24, 2019

മാറഞ്ചേരിയിൽ ബി.ജെ.പി. യു.ഡി.എഫിനെ പിന്തുണച്ചു; വിജയിച്ചയാൾ അപ്പോൾത്തന്നെ രാജിനൽകി

അനീഫ പാലക്കൽ എരമംഗലം (മലപ്പുറം): മാറഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ മുന്നണികളെ പ്രതിസന്ധിയിലാക്കി ബി.ജെ.പിയുടെ നീക്കം. ചൊവ്വാഴ്ച നടന്ന പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ ബി.ജെ.പി പിന്തുണച്ചു. എന്നാൽ ആ പിന്തുണയിൽ കിട്ടിയ വിജയം തനിക്കു വേണ്ടെന്നുപറഞ്ഞ് വിജയിച്ചയാൾ അപ്പോൾത്തന്നെ രാജി വെച്ചു. യു.ഡി.എഫിലെ അനീഫ പാലക്കലാണ് വിജയിച്ച ഉടൻ രാജിവെച്ചത്. ഇതോടെ ഭരണം പ്രതിസന്ധിയിലായി. എൽ.ഡി എഫ്. ആയിരുന്നു പഞ്ചായത്ത് നേരത്തേ ഭരിച്ചത്. എന്നാൽ ധാരണപ്രകാരം അഡ്വ. ഇ.സിന്ധു രാജിവെച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്. യു.ഡി.എഫിനായി കോൺഗ്രസിലെ അനീഫ പാലക്കലും എൽ.ഡി.എഫിനായി സി.പി.ഐയിലെ സ്മിതയുമാണ് പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിച്ചത്. 19 അംഗങ്ങളുള്ള മാറഞ്ചേരി പഞ്ചായത്തിൽ യു.ഡി.എഫ്-എട്ട്, ഒരു സ്വതന്ത്ര ഉൾപ്പെടെ എൽ.ഡി.എഫ്-ഒമ്പത്, ബി.ജെ.പി-രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. ബി.ജെ.പിയുടെ രണ്ട് അംഗങ്ങളുടെ പിന്തുണയിൽ അനീഫ പാലക്കലിന് പത്ത് വോട്ട് കിട്ടി. സ്മിതയ്ക്ക് ഒമ്പതു വോട്ടും ലഭിച്ചു. അനീഫ പാലക്കൽ മാറഞ്ചേരി പഞ്ചായത്ത് പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടതായി പൊന്നാനി താലൂക്ക് സപ്ലൈ ഓഫീസറും വരണാധികാരിയുമായ പി. ബഷീർ പ്രഖ്യാപിച്ചു. എന്നാൽ ബി.ജെ.പി. പിന്തുണയിൽ പ്രസിഡൻറ് സ്ഥാനത്തേക്കില്ലെന്ന് പ്രഖ്യാപിച്ച് ഇതിനുപിന്നാലെ അനീഫ പാലക്കൽ രാജിക്കത്ത് വരണാധികാരിക്ക് കൈമാറുകയായിരുന്നു. എൽ.ഡി.എഫ്. ഭരിച്ചിരുന്ന പഞ്ചായത്തിൽ പ്രസിഡൻറ് സ്ഥാനാർഥി തോറ്റത് വലിയ നിരാശയാണ് ഇടതുക്യാമ്പുകളിൽ ഉണ്ടാക്കിയത്. ദിവസങ്ങൾക്കുമുമ്പ് നടന്ന ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ തിരഞ്ഞെടുപ്പിലും എൽ.ഡി.എഫിലെ സി.പി.എം. സ്ഥാനാർഥി പരാജയപ്പെട്ടിരുന്നു. content highlights:maranchery panchayat,udf,bjp,aneefa palakkal


from mathrubhumi.latestnews.rssfeed https://ift.tt/2SCQR1d
via IFTTT