ഭോപാൽ: തന്നെ ജനങ്ങൾ എം.പിയായി തിരഞ്ഞെടുത്തത് അഴുക്കുചാലുകളും കക്കൂസുകളും ശുചീകരിക്കാനല്ലെന്ന് ഭോപാലിലെ ബിജെപി എംപിയും മാലേഗാവ് സ്ഫോടനക്കേസ് പ്രതിയുമായ പ്രജ്ഞാസിങ് താക്കൂർ. മധ്യപ്രദേശിലെ സെഹോർ ജില്ലയിൽ ബിജെപി പ്രവർത്തകരുടെ യോഗത്തിൽ സംസാരിക്കവെയാണ് എംപിയുടെ പ്രസ്താവന. വാർത്താ ഏജൻസി എ.എൻ.ഐ ആണ് ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടത്. അഴുക്കുചാലുകൾ വൃത്തിയാക്കുന്നതിനല്ല ഞാൻ എംപിയായത്. നിങ്ങളുടെ കക്കൂസുകൾ വൃത്തിയാക്കുന്നതിനുമല്ല ജനങ്ങൾ എന്നെ തിരഞ്ഞെടുത്തിരിക്കുന്നത്. ഞാൻ എന്തിനാണോ നിയോഗിക്കപ്പെട്ടിരിക്കുന്നത് ആ ജോലി ഞാൻ സത്യസന്ധമായി ചെയ്യും- പ്രജ്ഞാ സിങ് പറഞ്ഞു. എംപിയുടെ പ്രസ്താവനയെ പ്രവർത്തകർ കൈയ്യടികളോടെ സ്വീകരിക്കുന്നതും വീഡിയോയിലുണ്ട്. ശുചീകരണ പദ്ധതിയായ സ്വച്ഛ് ഭാരതിന് കേന്ദ്രസർക്കാർ വലിയ പ്രോത്സാഹനം നൽകിവരുന്നതിനിടയിലാണ് ബിജെപി എംപിയുടെ പ്രസ്താവന. കഴിഞ്ഞ ദിവസം ബിജെപി എംപിയും നടിയുമായ ഹേമമാലിനി പാർലമെന്റ് പരിസരത്ത് ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന്റെ വാർത്തകൾ പുറത്തുവന്നിരുന്നു. #WATCH BJP MP from Bhopal, Pragya Thakur in Sehore: Hum naali saaf karwane ke liye nahi bane hain. Hum aapka shauchalaya saaf karne ke liye bilkul nahi banaye gaye hain. Hum jis kaam ke liye banaye gaye hain, vo kaam hum imaandaari se karenge. #MadhyaPradesh pic.twitter.com/VT4pcGKkYx — ANI (@ANI) July 21, 2019 Content Highlights: Not Elected to Clean Your Toilets, Pragya Singh Thakur, BJP
from mathrubhumi.latestnews.rssfeed https://ift.tt/2y0ad71
via
IFTTT