ന്യൂഡൽഹി: ന്യൂയോർക്കിലെ ഫ്ളോറൽ പാർക്ക് ക്ഷേത്രത്തിന് സമീപം ഹിന്ദു പുരോഹിതൻ ആക്രമിക്കപ്പെട്ട സംഭവത്തിൽയുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെവിമർശിച്ച് ശശി തരൂർ എംപി. പ്രസിഡന്റ് കുടിയേറ്റ വിരുദ്ധരെ പ്രോത്സാഹിപ്പിക്കുമ്പോൾ നിരപരാധികളാണ് ഇരയാകുന്നത്. ട്രംപിന്റെ റാലികളിലും ഇത്തരം കുടിയേറ്റ വിരുദ്ധ മുദ്രാവാക്യങ്ങളാണ് ഉയർന്നു കേൾക്കുന്നതെന്നും തരൂർ പറഞ്ഞു. തെരുവിലൂടെ നടന്ന് പോകുന്നതിനിടെ സ്വാമി ഹരീഷ് ചന്ദർ പുരി എന്ന പുരോഹിതനെയാണ് ഒരാൾ ആക്രമിച്ചത്. അക്രമി അകാരണമായി സ്വാമി ഹരീഷ് ചന്ദർ പുരിയെആക്രമിക്കുകയായിരുന്നു. യുഎസ് പ്രസിഡന്റ് കുടിയേറ്റക്കാരെ ലക്ഷ്യം വെക്കുകയും റാലികളിൽ അവരെ തിരിച്ചയക്കുക എന്ന മുദ്രാവാക്യത്തിന് പ്രോത്സാഹനം നൽകുകയും ചെയ്യുമ്പോൾ നിരപരാധികളാണ് യഥാർത്ഥത്തിൽ ശിക്ഷിക്കപ്പെടുന്നതെന്ന് തരൂർ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു തരൂരിന്റെ വിമർശനം. Content Highlights:Congress leader Shashi Tharoor on Sunday lashed out at US President Donald Trump over attack on a Hindu priest near a temple in Floral Park
from mathrubhumi.latestnews.rssfeed https://ift.tt/2LBQyTM
via
IFTTT