Breaking

Monday, July 15, 2019

പ്രതികൾക്ക് റാങ്ക് പട്ടികയിൽ ഉയർന്ന മാർക്ക്: സ്‌പെഷ്യൽ ബ്രാഞ്ച് വിവരം ശേഖരിക്കുന്നു

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ കുത്തുകേസ് പ്രതികൾക്ക് പി.എസ്.സി. പരീക്ഷയിൽ ഉയർന്ന റാങ്ക് കിട്ടിയതിനെക്കുറിച്ച് സ്പെഷ്യൽ ബ്രാഞ്ച് വിവരം ശേഖരിക്കുന്നു. സിവിൽ പോലീസ് ഓഫീസർ തസ്തികയിലേക്കുള്ള പരീക്ഷയിലാണ് കേസിലെ മുഖ്യപ്രതി ശിവരഞ്ജിത്ത് ഒന്നാമതെത്തിയത്. മറ്റൊരു പ്രതി നസീമാണ് റാങ്ക് പട്ടികയിൽ ഇരുപത്തിയെട്ടാമൻ. കാസർകോട് കേന്ദ്രമായുള്ള കെ.എ.പി. നാലാം ബറ്റാലിയനിൽ റാങ്ക് നേടിയവർ തിരുവനന്തപുരത്ത് പരീക്ഷയെഴുതിയതിനെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കുന്നുണ്ട്. കാസർകോട് കേന്ദ്രമായുള്ള പി.എസ്.സി. പരീക്ഷകൾക്ക് സാധാരണ ആ ജില്ല കൂടാതെ സമീപ ജില്ലകളായ കണ്ണൂരും കോഴിക്കോടും വയനാടുമൊക്കെയാണ് കേന്ദ്രങ്ങൾ അനുവദിക്കുക. എന്നാൽ, തിരുവനന്തപുരം തൈക്കാട് ബി.എഡ്. കോളേജിലാണു നസീം പരീക്ഷയെഴുതിയത്. ശിവരഞ്ജിത്തും തിരുവനന്തപുരത്താണു പരീക്ഷയെഴുതിയതെന്നാണു സൂചന. റാങ്ക് പട്ടികയിലെ രണ്ടാം റാങ്കുകാരൻ പ്രണവ് ആറ്റിങ്ങലിലാണ് പി.എസ്.സി. പരീക്ഷയെഴുതിയത്. ഉന്നത ഇടപെടലുകളില്ലാതെ തിരുവനന്തപുരത്തു പരീക്ഷാകേന്ദ്രം അനുവദിക്കാനാകില്ലെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. ഇക്കാര്യങ്ങളെല്ലാം പോലീസ് സ്പെഷ്യൽ ബ്രാഞ്ച് പരിശോധിക്കും. ആരോപണമുയരുന്ന സാഹചര്യത്തിൽ തിങ്കളാഴ്ച നടക്കുന്ന പി.എസ്.സി. യോഗം ഇക്കാര്യവും ചർച്ചചെയ്തേക്കും. ശിവരഞ്ജിത്തിന് പരീക്ഷയിൽ 78.33 മാർക്കാണ് ലഭിച്ചത്. സ്പോർട്സ് വെയ്റ്റേജായി കിട്ടിയ 13.58 മാർക്കും ചേർത്ത് 91.91 മാർക്ക് നേടിയാണ് ഒന്നാം റാങ്കുകാരനായത്. 28-ാം റാങ്ക് നേടിയ നസീമിന് 65 മാർക്കാണുള്ളത്. പാളയത്ത് പോലീസുകാരനെ ആക്രമിച്ച കേസിലും നസീം പ്രതിപ്പട്ടികയിലുണ്ട്. Content Highlights:university college sfi leaders secured high rank in psc exams, special branch investigation


from mathrubhumi.latestnews.rssfeed https://ift.tt/2XM411V
via IFTTT