Breaking

Monday, July 15, 2019

നസീം മുൻപും എസ്.എഫ്.ഐ.ക്കാരെ ആക്രമിച്ചിട്ടുണ്ടെന്ന് മുൻ ജില്ലാ കമ്മിറ്റിയംഗം

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതി നസീം മുൻപും എസ്.എഫ്.ഐ. പ്രവർത്തകരെ ആക്രമിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തൽ. മുൻ ജില്ലാ കമ്മിറ്റിയംഗവും വഞ്ചിയൂർ ഏരിയാ പ്രസിഡന്റുമായിരുന്ന അമ്പാടി ശ്യാംപ്രകാശിനെയും സുഹൃത്ത് അമലിനെയുമാണ് നസീമും അന്നത്തെ കോളേജ് യൂണിറ്റ് ഭാരവാഹികളും ചേർന്ന് ആക്രമിച്ചതെന്നു പറയുന്നു. അമ്പാടിയുടെയും അമലിന്റെയും പരാതിയിൽ പോലീസ് കേസ് എടുത്തിരുന്നു. നസീം പോലീസ് കോൺസ്റ്റബിൾ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടതിനെത്തുടർന്ന് പാർട്ടിയുടെ പല മേഖലകളിൽനിന്നും കേസ് പിൻവലിക്കാൻ ഇപ്പോഴും സമ്മർദമുണ്ടെന്നും അമ്പാടി ശ്യാംപ്രകാശ് പറയുന്നു. പ്രളയാനന്തരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോളേജിൽനിന്നു പിരിച്ച പണം നസീമിന്റെ നേതൃത്വത്തിലുള്ളവർ വെട്ടിച്ചെന്ന് ജില്ലാ കമ്മിറ്റിയിൽ ഉന്നയിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിനാണ് എം.എ. ഇംഗ്ലീഷ് വിദ്യാർഥിയായിരുന്ന തന്നെ ആക്രമിച്ചത്. യൂണിറ്റ് ഭാരവാഹികൾ ചീത്തവിളിച്ച് കാൽമണിക്കൂറോളം മർദിച്ചു. തടിക്കസേര വെച്ച് മുതുകത്ത് അടിച്ച് പൊട്ടിച്ചു. അന്തർദേശീയ സെമിനാർ ഹാളിലേക്ക് ഓടിക്കയറിയാണ് രക്ഷപ്പെട്ടതെന്നും അമ്പാടി പറയുന്നു. ആനാവൂർ നാഗപ്പൻ ഉൾപ്പെടെയുള്ള നേതാക്കളോടും എസ്.എഫ്.ഐ. സംസ്ഥാന നേതാക്കളോടും പരാതിപ്പെട്ടിരുന്നു. എന്നാൽ, പരാതിപ്പെടുന്നവരാണ് കുറ്റക്കാരെന്ന രീതിയാണ് പാർട്ടി സ്വീകരിച്ചതെന്നും അമ്പാടി പറയുന്നു. Content Highlights:allegation against sfi leader naseem


from mathrubhumi.latestnews.rssfeed https://ift.tt/2jRQfYT
via IFTTT