ദുബായ്: ദുബായ് സന്ദർശിക്കുന്ന ഇന്ത്യക്കാർക്ക് ഒരു സന്തോഷ വാർത്ത. ഇനി മുതൽ ദുബായ് വിമാനത്താവളങ്ങളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ ഇന്ത്യൻ രൂപ കൊടുത്തും സാധനങ്ങൾ വാങ്ങാം. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ മൂന്ന് ടെർമിനലുകളിലും അൽ മക്തൂം വിമാനത്താവളത്തിലും ഇന്ത്യൻ രൂപയ്ക്ക് ഇനി സ്ഥാനമുണ്ട്. നേരത്തെ ഇന്ത്യൻ രൂപ ഡോളറോ ദിർഹമോ യൂറോയോ ആക്കി മാറ്റിയെങ്കിൽ മാത്രമേ ഷോപ്പിങ് നടത്താനാവുമായിരുന്നുള്ളൂ. ദുബായ് ഡ്യൂട്ടി ഫ്രീയിൽ വിനിമയം നടത്താവുന്ന പതിനേഴാമത് കറൻസിയാണ് ഇന്ത്യൻ രൂപ. ദുബായ് ഉൾപ്പെടെ യു.എ.ഇ.യിലാണ് ലോകത്ത് ഏറ്റവും കൂടുതൽ ഇന്ത്യക്കാരുള്ളത്. നിത്യവും ആയിരക്കണക്കിന് സഞ്ചാരികളും ഇന്ത്യയിൽ നിന്നെത്തുന്നുണ്ട്. പുതിയ തീരുമാനം ഇൗ സഞ്ചാരികൾക്കായിരിക്കും ഏറെ സഹായകം. 2018-ൽ 2.015 ബില്യൻ ഡോളറിന്റെ (ഏകദേശം 13,800 കോടി രൂപ) കച്ചവടമാണ് ദുബായ് ഡ്യൂട്ടി ഫ്രീയിൽ നടന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഇവിടെ 47 രാജ്യങ്ങളിൽ നിന്നുള്ള 6100 ജീവനക്കാർ ജോലി ചെയ്യുന്നു. ദുബായ് വിമാനത്താവളത്തിൽ 38,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് വ്യാപാരം ഒരുക്കിയിട്ടുള്ളത്. Content Highlights:Indian currency, Dubai duty free
from mathrubhumi.latestnews.rssfeed https://ift.tt/2YsQXL5
via
IFTTT