Breaking

Tuesday, July 23, 2019

യതീഷ്ചന്ദ്രയും മകനും ആനയെ തൊട്ടതില്‍ പരാതി

തൃശ്ശൂർ: വടക്കുന്നാഥക്ഷേത്രത്തിൽ ആനയൂട്ട് കാണാനെത്തിയ തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണർ യതീഷ്ചന്ദ്ര ആനയെ തൊട്ടത് വിവാദത്തിലേക്ക്. മകനെ തോളിലിരുത്തി ആനയൂട്ടിനെത്തിയത് സാമൂഹികമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഇതിനു പിന്നാലെയാണ് ആനയെ തൊട്ടെന്ന പരാതിയുമായി മൃഗക്ഷേമസംഘടനയായ ഹെറിറ്റേജ് ആനിമൽ ടാസ്ക് ഫോഴ്സ് രംഗത്തെത്തിയത്. ആനയെ െതാട്ടതും മകനെക്കൊണ്ട് തൊടീച്ചതും നിയമവിരുദ്ധമാണെന്നു കാണിച്ച് ഹെറിറ്റേജ് ആനിമൽ ടാസ്ക് ഫോഴ്സ് സെക്രട്ടറി വി.കെ. െവങ്കിടാചലം ഗവർണർക്കും ചീഫ് വൈൽഡ് ലൈഫ് വാർഡനും പരാതി നൽകി. യതീഷ്ചന്ദ്രയും മകനും ആനയെ തൊടുന്ന ഫോട്ടോയും തെളിവിനായി നൽകിയിട്ടുണ്ട്. സംസ്ഥാന വനം-വന്യജീവി വകുപ്പ് 2013 മാർച്ച് 20-ന് പുറത്തിറക്കിയ സർക്കുലറിൽ ഉത്സവാഘോഷങ്ങൾക്കോ പൊതുപരിപാടികൾക്കോ ആനയെ എഴുന്നള്ളിക്കുമ്പോൾ ജനങ്ങൾ മൂന്നുമീറ്റർ അകലം പാലിക്കണമെന്ന് നിർദേശിച്ചിരുന്നു. പാപ്പാന്മാരൊഴികെ ആരും ആനയെ തൊടരുതെന്നും സർക്കുലറിലുണ്ടായിരുന്നു. ഇത് ചൂണ്ടിക്കാണിച്ചാണ് പരാതി നൽകിയിരിക്കുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/2XWkTmB
via IFTTT