Breaking

Monday, July 15, 2019

പ്രതിയുടെ വീട്ടില്‍ നിന്ന് ഉത്തരക്കടലാസുകള്‍ കണ്ടെത്തിയ സംഭവം സര്‍വകലാശാല അന്വേഷിക്കും

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർഥിയെ കുത്തിപ്പരിക്കേ്ൽപ്പിച്ച കേസിലെ പ്രതിശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് ഉത്തരക്കടലാസ് കെട്ടുകൾകണ്ടെത്തിയ സംഭവംഅന്വേഷിക്കുമെന്ന് കേരള സർവകലാശാല അറിയിച്ചു. അന്വേഷണം നടത്തുന്നതിനെപ്പറ്റി ചർച്ച ചെയ്യാൻ വൈസ്ചാൻസലർ ഉന്നതതല യോഗം വിളിച്ചു. വിഷയത്തിൽ യൂണിവേഴ്സിറ്റി കോളേജിന് വീഴ്ച സംഭവിച്ചുവെന്നാണ് സർവകലാശാലയുടെ വിലയിരുത്തൽ. ഓരോ കോളേജിനും ആവശ്യമായ ഉത്തരക്കടലാസുകൾ നൽകുന്നത് സർവകലാശാലയാണ്. ഇത് സൂക്ഷിക്കേണ്ട ഉത്തരവാദിത്തം അതാത് കോളേജുകൾക്കാണെന്നും കേരള സർവകലാശാല പറയുന്നു. ഇങ്ങനെ നൽകുന്ന ഉത്തരക്കടലാസുകൾ ബാക്കിവരുന്നുണ്ടെങ്കിൽ അത് കോളേജുകൾ അടുത്ത പരീക്ഷയ്ക്കായി ഉപയോഗിക്കുക എന്നതാണ് നിലവിലെ രീതി. അതിനാൽ ഉത്തരക്കടലാസ് കണ്ടെടുത്ത സംഭവത്തിൽ സർവകലാശാലയ്ക്ക് ബന്ധമില്ലായെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. എന്നിരുന്നാലും വിഷയത്തിൽ അന്വേഷണം വേണമെന്നാണ് പൊതുനിലപാട്. ഇക്കാര്യം ചർച്ച ചെയ്യാൻ വൈസ്ചാൻസലർ യോഗം വിളിച്ചിട്ടുണ്ട്. പ്രോവൈസ് ചാൻസലറും പരീക്ഷാ കൺട്രോളറും അടക്കമുള്ളവർ ഈ യോഗത്തിൽ പങ്കെടുക്കും. അതിന് ശേഷമാകും ഏത് തരത്തിലുള്ള അന്വേഷണമാണ് വേണ്ടതെന്ന് തീരുമാനിക്കുക. അതേസമയം യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർഥിയെ വധിക്കാൻ ശ്രമിച്ച കേസിൽ ഉൾപ്പെട്ട ഏഴ് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. കോളേജ് കൗൺസിൽ ചേർന്നാണ് വിദ്യാർഥികളെ സസ്പെൻഡ് ചെയ്യാനുള്ള തീരുമാനമെടുത്തത്. നസീം, ശിവരഞ്ജിത്, ഇബ്രാഹിം, അമർ, ആരോമൽ, അദ്വൈത് തുടങ്ങിയ വിദ്യാർഥികളെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. Content Highlights: University Collage, Kerala University, Shivaranjith


from mathrubhumi.latestnews.rssfeed https://ift.tt/2l7oU4U
via IFTTT