Breaking

Tuesday, July 2, 2019

ഇന്റർനെറ്റ് വഴിയുള്ള നെഫ്റ്റ്, ആർ.ടി.ജി.എസ്. സൗജന്യം പ്രാബല്യത്തിൽ

മുംബൈ:റിസർവ് ബാങ്ക് നിർദേശപ്രകാരം ഓൺലൈൻ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ആർ.ടി.ജി.എസ്., നെഫ്റ്റ് ഇടപാടുകളുടെ ഫീസ് കുറച്ചത് തിങ്കളാഴ്ച പ്രാബല്യത്തിൽ വന്നെങ്കിലും കുറയ്ക്കാൻ തയ്യാറായത് ചില ബാങ്കുകൾ മാത്രം. ഇന്റർനെറ്റ് വഴിയുളള ആർ.ടി.ജി.എസ്., നെഫ്റ്റ് ഇടപാടുകൾക്ക് ആർ.ബി.ഐ. ഈടാക്കിയിരുന്ന ഫീസ് ഒഴിവാക്കി സൗജന്യമാക്കിയത് ജൂലായ് ഒന്നു മുതൽ പ്രാബല്യത്തിൽ വന്നു. ഇന്റർനെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ് പ്ലാറ്റ്ഫോമുകളിലെ സേവനവും പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ. സൗജന്യമാക്കി. മറ്റു ചില ബാങ്കുകൾ സാങ്കേതിക പ്രശ്നങ്ങൾമൂലം ഇനിയും നടപ്പാക്കിയിട്ടില്ല. വരും ദിവസങ്ങളിൽ ഇത് നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബാങ്ക് അധികൃതർ പറയുന്നു. 'യോനോ' ഉൾപ്പെടെയുള്ള മൊബൈൽ ആപ്പ് വഴിയുള്ള ഇടപാടുകളാണ് എസ്.ബി.ഐ. സൗജന്യമാക്കിയത്. അതേസമയം, ബാങ്ക് ശാഖകൾ വഴിയുള്ള നെഫ്റ്റ്, ആർ.ടി.ജി.എസ്. ഇടപാടുകൾക്ക് ജി.എസ്.ടി. ഉൾപ്പെടെ ഫീസുണ്ടാകും. കൂടാതെ ഓഗസ്റ്റ് ഒന്നു മുതൽ ഇമ്മീഡിയറ്റ് പേമെന്റ് സർവീസ് (ഐ.എം.പി.എസ്.) വഴിയുള്ള ഇടപാടിനുള്ള ഫീസ് ഒഴിവാക്കാനും എസ്.ബി.ഐ. തീരുമാനിച്ചിട്ടുണ്ട്. ഇതും ഇന്റർനെറ്റ്, മൊബൈൽ പ്ലാറ്റ്ഫോമിലാകും സൗജന്യമാകുക. ബാങ്ക് ശാഖകൾ വഴിയാണെങ്കിൽ ചെറിയ ഫീസ് നൽകേണ്ടി വരും. ബാങ്ക് ശാഖകളിലെ നിരക്ക് ഇടപാടു തുക പുതിയത് പഴയത് നെഫ്റ്റ് 10,000 വരെ 2- 2.50 10,000 - ഒരു ലക്ഷം 4- 5 ഒരു ലക്ഷം - രണ്ടു ലക്ഷം 12- 15 രണ്ടു ലക്ഷത്തിനു മുകളിൽ 20- 25 ആർ.ടി.ജി.എസ്. രണ്ടു ലക്ഷം-അഞ്ചു ലക്ഷം 20 -25 അഞ്ച് ലക്ഷത്തിനു മുകളിൽ 50- 40 എല്ലാ ഫീസിനും അധികമായി ജി.എസ്.ടി. കൂടിയുണ്ടാകും. (തുക രൂപയിൽ)


from mathrubhumi.latestnews.rssfeed https://ift.tt/2RQHZEX
via IFTTT