Breaking

Sunday, July 21, 2019

ബോട്ട് മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

കൊല്ലം: നീണ്ടകരയിൽ മത്സ്യബന്ധനത്തിനായി പോയി കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. തമിഴ്നാട് സ്വദേശി സഹായരാജുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. തിരുവനന്തപുരം അഞ്ചുതെങ്ങിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച നീണ്ടകരയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് മറിഞ്ഞ് കാണാതായ മൂന്നുപേരിൽ ഒരാളുടെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. മറ്റ് രണ്ടുപേർക്കായുള്ള തിരച്ചിൽ തുടരുന്നു. Content Highlights: Fisherman Dead body Kollam


from mathrubhumi.latestnews.rssfeed https://ift.tt/2XWYcyA
via IFTTT