പ്രാഗ്: പതിനെട്ടു ദിവസങ്ങൾക്കിടെ അഞ്ചാം അന്താരാഷ്ട്ര സ്വർണം സ്വന്തമാക്കി യുവ അത്ലറ്റ് ഹിമാ ദാസ്. ശനിയാഴ്ച ചെക്ക് റിപ്പബ്ലിക്കിൽ നടന്ന നോവെ മെസ്റ്റോ നാദ് മെറ്റുജി ഗ്രാന്റ് പ്രിക്സിൽ 400 മീറ്ററിലാണ് ഹിമാ ദാസ് സ്വർണം നേടിയത്. 52.09 സെക്കൻഡിലാണ് ഹിമ ഫിനിഷ് ചെയ്തത്. ഈ സീസണിൽ ഇതുവരെയുള്ള ഹിമയുടെ മികച്ച സമയമാണിത്. പരിക്കു കാരണം ഇക്കഴിഞ്ഞ ഏപ്രിലിൽ ഏഷ്യൻ അത്ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ നിന്ന് പിന്മാറിയ ശേഷം ഇതാദ്യമായാണ് ഹിമ 400 മീറ്ററിൽ മത്സരിക്കുന്നത്. ജൂലായ് രണ്ടിനു ശേഷം ഹിമ സ്വന്തമാക്കുന്ന അഞ്ചാമത്തെ അന്താരാഷ്ട്ര സ്വർണമാണിത്. ജൂലായ് രണ്ടിന് പോളണ്ടിലെ പോസ്നൻ അത്ലറ്റിക്സ് ഗ്രാൻഡ് പ്രിയിൽ 200 മീറ്ററിലെ സ്വർണനേട്ടത്തോടെയാണ് ഹിമയുടെ കുതിപ്പ് തുടങ്ങിയത്. 23.65 സെക്കൻഡിലാണ് ഹിമ ഫിനിഷ് ചെയ്തത്. ജൂലൈ 9-ന് പോളണ്ടിലെ തന്നെ കുട്നോ അത്ലറ്റിക് മീറ്റിലും 200 മീറ്ററിൽ ഹിമ സ്വർണം നേടി. 23.97 സെക്കൻഡിൽ ഹിമ ഫിനിഷിങ് ലൈൻ തൊട്ടു. ജൂലായ് 13-ന് ചെക്ക് റിപ്പബ്ലിക്കിലെ ക്ലാഡ്നോ അത്ലറ്റിക്സ് മീറ്റിൽ 200 മീറ്ററിൽ വീണ്ടും സ്വർണം. 23.43 സെക്കൻഡിലായിരുന്നു ഫിനിഷ്. പിന്നാലെ ചെക്ക് റിപ്പബ്ലിക്കിലെ തന്നെ ടാബോർ അത്ലറ്റിക്സ് മീറ്റിൽ 200 മീറ്ററിലെ സ്വർണ നേട്ടം. 23.25 സെക്കൻഡിൽ ഫിനിഷ് ചെയ്ത ഹിമ നാലാം അന്താരാഷ്ട്ര സ്വർണവും സ്വന്തമാക്കി. Content Highlights:Hima Das bags fifth gold medal in 18 days
from mathrubhumi.latestnews.rssfeed https://ift.tt/2SxaCHI
via
IFTTT