Breaking

Sunday, July 21, 2019

എയര്‍ ഇന്ത്യയിലെ നിയമനങ്ങളും സ്ഥാനക്കയറ്റവും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

ന്യൂഡൽഹി:പൊതുമേഖല വിമാന കമ്പനിയായ എയർ ഇന്ത്യയെ സ്വകാര്യവത്കരിക്കാനുള്ള നീക്കങ്ങൾ അന്തിമഘട്ടത്തിൽ. ഇതിന്റെ ഭാഗമായി കമ്പനിയിൽ സ്ഥാനക്കയറ്റം നൽകുന്നതും പുതിയ നിയമനങ്ങൾ നടത്തുന്നതുംഅടിയന്തരമായി നിർത്തിവെക്കാൻ കേന്ദ്ര സർക്കാർ എയർ ഇന്ത്യയ്ക്ക് നിർദേശം നൽകിയതായി റിപ്പോർട്ട്. സ്വകാര്യവത്കരണ നടപടികൾ നടക്കുന്നതിനാൽ പ്രധാനപ്പെട്ട ഒരു തീരുമാനവും കൈക്കൊള്ളേണ്ടെന്നും എയർ ഇന്ത്യക്ക് നിർദേശം നൽകിയതായി വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. നേരത്തെ ഒരു തവണ എയർ ഇന്ത്യ ഓഹരികൾ വിറ്റഴിക്കാൻ മോദി സർക്കാർ ശ്രമിച്ചെങ്കിലും വാങ്ങാൻ ഒരു കമ്പനിയും മുന്നോട്ടുവന്നില്ല. 58,000 കോടി രൂപയാണ് എയർ ഇന്ത്യയുടെ കടം. 2019 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിലെ നഷ്ടം 7600 കോടി രൂപയാണ്. എയർ ഇന്ത്യയെ രക്ഷിക്കാൻ സ്വകാര്യവത്കരിക്കുക അല്ലാതെ വേറെ വഴിയില്ലെന്ന് സിവിൽ വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. Content Highlights: Due to impending privatization of Air India


from mathrubhumi.latestnews.rssfeed https://ift.tt/2JGwZra
via IFTTT