Breaking

Sunday, July 21, 2019

അടയ്‌ക്കേണ്ട തുക 128 കോടി, കറന്റ് ബില്ല് കണ്ട് 'ഷോക്കടിച്ച്' ഉപഭോക്താവ്‌

ന്യൂഡൽഹി: വിച്ഛേദിച്ച വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ 128 കോടി രൂപയുടെ കുടിശ്ശിക തുക അടയ്ക്കാൻ വൈദ്യുതി ബോർഡിന്റെ നിർദേശം. യുപി ഹപുറിലെ ചമ്രി ഗ്രാമവാസിയായ ഷമിമിനാണ് ഭീമമായ തുകയുടെ ബിൽ നൽകി വൈദ്യുതി ബോർഡ് ഞെട്ടിച്ചിരിക്കുന്നത്. ഷമിമും ഭാര്യയും മാത്രമാണ് വീട്ടിലുള്ളത്. 128,45,95,444 രൂപയുടെ ബില്ലാണ് ഷമിമിന് ലഭിച്ചത്. ബിൽ അടയ്ക്കാനുള്ള മാർഗമില്ലാതെ വൈദ്യുതി ബോർഡിന്റെ ഓഫീസിൽ പലതവണ കയറിയിറങ്ങി മടുത്തിരിക്കുകയാണ് ഷമിം. ബിൽ അടച്ചാൽ മാത്രമേ വീട്ടിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനാവൂ എന്നാണ് അധികൃതരുടെ വാദം. പ്രദേശത്തെ മൊത്തം വൈദ്യുതി ബില്ലാണ് തനിക്ക് നൽകിയതെന്ന് ഷമിം പറയുന്നു. ജീവിതത്തിലെ എല്ലാ സമ്പാദ്യവും നൽകിയാലും ഒരിക്കലും ബിൽ അടയ്ക്കാൻ കഴിയില്ലെന്ന് ഷമിം ആവർത്തിക്കുന്നു. ഒരിക്കലും ഇത്രയും വൈദ്യുതി ഉപയോഗിച്ചിട്ടില്ലെന്നും ഇത്രയും തുക അടയ്ക്കാൻകഴിയില്ലെന്നും ഷമിം മാധ്യമങ്ങളോട് പറഞ്ഞു. Image Tweeted By @ANINewsUP എന്നാൽ, ഇതൊരു സാങ്കേതിക പിഴവായിരിക്കാമെന്നാണ് വൈദ്യുതി വകുപ്പിലെ എൻജിനീയറായ രാംചരൺ പറയുന്നത്. വിശദപരിശോധനയ്ക്ക് ശേഷം ബിൽ മാറ്റി നൽകുമെന്നും രാംചരൺ എഎൻഐയോട് പറഞ്ഞു. ജനുവരിയിൽ കനൗജ് നിവാസിയ്ക്ക് 23 കോടി രൂപയുടെ ബിൽ ലഭിച്ചിരുന്നു. Content Highlights: Uttaraparadesh Hapur Electricity Bill


from mathrubhumi.latestnews.rssfeed https://ift.tt/2y0YgxS
via IFTTT