Breaking

Sunday, July 21, 2019

എസ്എഫ്‌ഐയുടെ പ്രവര്‍ത്തനം വര്‍ഗീയ സംഘടനകളേക്കാള്‍ ഭയാനകരം; എ.ഐ.എസ്.എഫ് റിപ്പോര്‍ട്ട്

കൊല്ലം: എസ്.എഫ്.ഐക്കെതിരെ രൂക്ഷ വിമർശനമുയർത്തി സിപിഐയുടെ വിദ്യാർത്ഥി സംഘടനയായ എഐഎസ്എഫിന്റെ കൊല്ലം ജില്ല സമ്മേളന പ്രവർത്തന റിപ്പോർട്ട്. കലാലയങ്ങളിൽ എസ്എഫ്ഐയുടെ പ്രവർത്തനം വർഗീയ സംഘടനകളേക്കാൾ ഭയാനകരമായ രീതിയിലാണ്. ജില്ലയിലെ ക്യാമ്പസുകളിലും എഐഎസ്എഫിനെ മുഖ്യശത്രുവായിട്ടാണ് എസ്എഫ്ഐ കാണുന്നതെന്നും റിപ്പോർട്ട് വിമർശിക്കുന്നു. അരാഷ്ട്രീയമായ പ്രവർത്തനമാണ് എസ്എഫ്ഐയുടേത്. വർഗീയ ഫാസിസ്റ്റ് സംഘടനകൾക്ക് ക്യാമ്പസുകളിൽ വേരുറപ്പിക്കാൻ സഹായകരമാകുന്ന രീതിയിലാണ് അവരുടെ പ്രവർത്തനം. കുണ്ടറ ഐ.എച്ച്.ആർ.ഡി കോളേജിൽ എഐഎസ്എഫ് ഭരണത്തിലെത്തുമെന്ന് കണ്ട് എസ്എഫ്ഐ തിരഞ്ഞെടുപ്പ് അട്ടിമറിച്ചു. വർഗീയ സംഘടനകൾ കോളേജുകളിൽ ഭരണം ലഭിച്ചാലും എഐഎസ്എഫിന് ലഭിക്കരുതെന്നാണ് അവരുടെ നിലപാടെന്നും പ്രവർത്തന റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. അതേ സമയം എഐഎസ്എഫ് ജില്ലാ ഘടകം കാര്യക്ഷമമായ പ്രവർത്തനം നടത്തിയില്ലെന്ന സ്വയം വിമർശനവും റിപ്പോർട്ടിലുണ്ട്. ക്യാമ്പയിനുകൾ ഏറ്റെടുക്കാനും വിജയിപ്പിക്കാനും കമ്മിറ്റികൾ ശ്രമിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കൊല്ലം പാരിപ്പള്ളിയിലാണ് എഐഎസ്എഫ് ജില്ലാ സമ്മേളനം നടക്കുന്നത്. ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലിനെതിരെയും എഐഎസ്എഫ് രംഗത്തെത്തി. കെ.ടി.ജലീൽ അവസരവാദ സമീപനമാണ് സ്വീകരിക്കുന്നതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരൻ പറഞ്ഞു. ഉന്നതവിദ്യാഭ്യാസ മേഖലയിൽ കുത്തഴിഞ്ഞ രീതിയിലുള്ള സംഭവവികാസങ്ങളാണ് നടന്നുവരുന്നത്. യൂണിവേഴ്സിറ്റികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മൂകാഭിനയം നടത്തുന്ന മന്ത്രി അവസരത്തിനൊപ്പം മാറിമറിയുകയാണെന്നും അദ്ദേഹം പറഞ്ഞു. ചർച്ചയിൽ എസ്.എഫ്.ഐ.യെ ഭൂരിപക്ഷം കമ്മിറ്റികളും നിശിതമായി വിമർശിച്ചു. കൊല്ലം എസ്.എൻ.കോളേജ് ഉൾപ്പെടെയുള്ള കലാലയങ്ങളിൽ തിരുവനന്തപുരം യൂണിവേഴ്സ്റ്റി കോളേജിലേതുപോലെ ഇടിമുറികൾ പ്രവർത്തിക്കുകയാണ്. ധാർമികതയും സദാചാരബോധവും നഷ്ടപ്പെട്ടവരായി മാറിയിരിക്കുന്ന എസ്.എഫ്.ഐആശയപോരാട്ടംകൊണ്ട് നേരിടാൻ കഴിയില്ലെന്നു മനസ്സിലാക്കി ജില്ലയിലുടനീളമുള്ള കലാലയങ്ങളിൽ അക്രമം അഴിച്ചുവിടുന്നെന്നും കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ പ്രതിനിധികൾ പറഞ്ഞു. Content Highlights:aisf kollam district conference working report-sfi


from mathrubhumi.latestnews.rssfeed https://ift.tt/2M2jsfh
via IFTTT