സാൻ ഫ്രാൻസിസ്കോ: രാസായുധ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന്ഫെയ്സ്ബുക്ക് തങ്ങളുടെ പ്രധാന ക്യാംപസിലെ നാല് കെട്ടിടങ്ങൾ ഒഴിപ്പിച്ചു. തിങ്കളാഴ്ചയാണ് മെൻലോപാർക്കിലെ ഫെയ്സ്ബുക്ക് ആസ്ഥാനത്ത് മാരക രാസായുധമായ സരിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഫെയ്സ്ബുക്ക് ആസ്ഥാനത്തെത്തിയ ഒരു പൊതിയാണ് സംശയത്തിനിടയാക്കിയത്. പരിശോധനയിൽ ഈ പൊതിയിൽ സരിന്റെ സാന്നിധ്യം സ്ഥിരീകരിക്കുകയായിരുന്നു. ഈ പൊതിയുമായി നേരിട്ട് ബന്ധപ്പെട്ട രണ്ട് പേരെ പരിശോധനകൾക്ക് വിധേയമാക്കി. എന്നാൽ ഇവർക്ക് യാതൊരുവിധ ആരോഗ്യ പ്രശ്നവും കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോർട്ട് ഫെയ്സ്ബുക്ക് ആസ്ഥാനത്ത് എത്തുന്ന ലഗേജുകൾ പരിശോധിക്കുന്ന കൂട്ടത്തിലാണ് സംശയാസ്പദമായ സാഹചര്യത്തിൽ ഈ പൊതി കണ്ടെത്തുന്നത്. എന്നാൽ ഇതിൽ രാസായുധത്തിന്റെ അംശമുണ്ടെന്നുള്ളതിന്റെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. നാല് കെട്ടിടങ്ങൾ ഒഴിപ്പിച്ച വിവരം ഫെയ്സ്ബുക്ക് സ്ഥിരീകരിച്ചിട്ടുണ്ട്. പോലീസ് അന്വേഷണവുമായി സഹകരിക്കുകയാണെന്നും ഫെയ്സ്ബുക്ക് വ്യക്തമാക്കി. രഹസ്യാന്വേഷണ വിഭാഗവും, എഫ്.ബി.ഐയും ഉൾപ്പടെയുള്ളവർ അന്വേഷണത്തിന്റെ ഭാഗമായിട്ടുണ്ട്. ശരീരത്തിലെ ഞരമ്പുകളുടെ പ്രവർത്തനം തടസ്സപ്പെടുത്തുന്ന മാരകമായ രാസായുധമായ സരിൻ വളരെ പെട്ടെന്ന് തന്നെ മരണത്തിനും കാരണമാകും. രണ്ടാം ലോക മഹായുദ്ധത്തിലും ശീതയുദ്ധകാലത്തും ഉപയോഗക്കപ്പെട്ട രാസായുധമാണ് സരിൻ. content highlights:Facebook Evacuates 4 Buildings After Nerve Agent Sarin Found On Campus
from mathrubhumi.latestnews.rssfeed https://ift.tt/2KTTsD4
via
IFTTT