Breaking

Wednesday, July 3, 2019

മഴ കാത്ത്‌ കേരളം: വെള്ളംവാങ്ങാൻ പണമില്ല, രണ്ടു കുടുംബങ്ങൾ വീടുവിട്ടു

കണ്ണൂർ കൊട്ടിയൂരിൽ വരണ്ടുകിടക്കുന്ന ബാവലിപ്പുഴിലൂടെ കുടിവെള്ളവുമായി നടന്നുനീങ്ങുന്ന കുട്ടി. (ഫയൽചിത്രം). ഫോട്ടോ: റിദിൻ ദാമു. വണ്ടാഴി(പാലക്കാട്): പണംകൊടുത്ത് വെള്ളം വാങ്ങാനുള്ള സാമ്പത്തികശേഷിയില്ലാതെ രണ്ടു കുടുംബങ്ങൾ വീടുപേക്ഷിച്ചു. വണ്ടാഴി പൂളയ്ക്കൽമടയിൽ പ്രകാശനും മോഹനനുമാണ് കുടുംബത്തോടൊപ്പം ബന്ധുവീടുകളിലേക്കു താമസം മാറിയത്. മുറ്റത്തെ കിണർ വറ്റിയതോടെയാണ് രണ്ടു കുടുംബങ്ങളിലായി പത്തുപേരുടെ കുടിവെള്ളം മുട്ടിയത്. ആദ്യമൊക്കെ പണം നൽകി വെള്ളമെത്തിച്ചു. ദിവസം 300 രൂപ വീതം. ദിവസവും ഇതു നൽകാനുള്ള ശേഷിയില്ലാഞ്ഞതിനാലാണ് താമസം മാറിയത്. കിണർ വറ്റിയശേഷം ഒരു മാസത്തോളം ഇവർ പെട്ടിഓട്ടോയിലെ ടാങ്കറിൽ വെള്ളമെത്തിച്ചിരുന്നു. വേനൽക്കാലത്ത് കിണറിൽ വെള്ളം കുറഞ്ഞപ്പോൾ പഞ്ചായത്തിന്റെ കുടിവെള്ളപദ്ധതിയിൽനിന്ന് കണക്ഷൻ ലഭിക്കാൻ അപേക്ഷിച്ചെങ്കിലും കിട്ടിയില്ല. കുടിവെള്ള പദ്ധതിയുടെ പൈപ്പ് എത്തുന്ന ഭാഗത്ത് പൊതുടാപ്പെങ്കിലും ഇട്ടുതരാൻ ആവശ്യപ്പെട്ടെങ്കിലും കിട്ടിയില്ലെന്നും വീട്ടുകാർ പറഞ്ഞു. പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് വണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ് സുമാവലി മോഹൻദാസ് പറഞ്ഞു. content highlights:kerala, rain


from mathrubhumi.latestnews.rssfeed https://ift.tt/2YrCQWg
via IFTTT