വെള്ളറട: അഖിലും രാഖിയും തമ്മിൽ പരിചയപ്പെട്ടത് മൊബൈൽ ഫോണിലെ മിസ്ഡ് കോളിലൂടെയാണ്. ഒടുവിൽ രാഖിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ആദ്യ സൂചനകൾ പോലീസിനു ലഭിച്ചതും മൊബൈൽ ഫോണിൽനിന്ന്. അമ്പൂരി പ്രദേശത്താണ് രാഖിയുടെ ഫോൺ അവസാനം പ്രവർത്തിച്ചതെന്ന് വ്യക്തമായതോടെയാണ് അന്വേഷണം അഖിലിലേക്ക് എത്തിയത്. രാഖിയും അഖിലേഷുമായുള്ള ബന്ധം മനസ്സിലാക്കിയ പോലീസിന് യുവതിയുടെ തിരോധാനത്തിനുശേഷം അഖിലേഷും സഹോദരൻ രാഹുലും ഒളിവിൽപ്പോയെന്ന വിവരം ഇവരെക്കുറിച്ചുള്ള സംശയം ബലപ്പെടുത്തി. കഴിഞ്ഞ 27-ന് അഖിലേഷ് ഡൽഹിയിലെ ജോലിസ്ഥലത്തേക്ക് പോയെന്ന് ബന്ധുക്കൾ പറഞ്ഞെങ്കിലും അവിടെ എത്തിയില്ലെന്ന വിവരമാണ് പോലീസിനു ലഭിച്ചത്. ഇതിനുപിന്നാലെ ഇവരുടെ സുഹൃത്ത് ആദർശ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായി. ആഴ്ചകൾക്കു മുൻപ് ഒരു ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിൽ കഴിയുകയായിരുന്ന ആദർശിനെ കസ്റ്റഡിയിലെടുത്തപ്പോഴാണ് കൊലപാതകത്തിന്റെ വിവരങ്ങൾ ലഭിച്ചതും മൃതദേഹം കണ്ടെടുത്തതും. യുവതിയുടെ മൃതദേഹം കാമുകനായ സൈനികന്റെ വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയിൽ Content Highlight: Amboori Rakhi Murder case: mobile phone help to find the convict soldier Akhil
from mathrubhumi.latestnews.rssfeed https://ift.tt/2OhP8zO
via
IFTTT