Breaking

Sunday, July 7, 2019

മുന്നില്‍ സഞ്ചരിച്ച ബൈക്ക് തെന്നി വീണു, തന്റെ വാഹനമിടിച്ചെന്ന് കരുതി ചിലർ തട്ടിക്കയറി-മന്ത്രി ജലീൽ

കോഴിക്കോട്: സാമൂഹികമാധ്യമങ്ങളിൽ തനിക്കെതിരെ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളിൽ വിശദീകരണവുമായി മന്ത്രി കെ.ടി. ജലീൽ. കഴിഞ്ഞദിവസം മലപ്പുറം ചെട്ടിയാംകിണറിന് സമീപത്ത് ബൈക്കിൽനിന്ന് വീണവർക്ക് സഹായം നൽകാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവമെന്നും ഓടിക്കൂടിയെത്തിവർ തന്നെ തടഞ്ഞുനിർത്തുകയാണുണ്ടായതെന്നും മന്ത്രി കെ.ടി. ജലീൽ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രി കെ.ടി. ജലീലും യുവാക്കളും വാക്കുതർക്കത്തിലേർപ്പെടുന്ന വീഡിയോ ദൃശ്യങ്ങളാണ് കഴിഞ്ഞദിവസം മുതൽ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. താൻ വാഹനത്തിൽ പോകുന്നതിനിടെ മുന്നിൽ സഞ്ചരിച്ചിരുന്ന ബൈക്ക് ഓട്ടത്തിനിടെ തെന്നി വീണിരുന്നു. ഇത് കണ്ടാണ് വാഹനം നിർത്തിയത്. തുടർന്ന് അവരെ ആശുപത്രിയിലെത്തിക്കാൻ വേണ്ട ശ്രമങ്ങൾക്കിടെയാണ് ചിലർ ഓടിക്കൂടിയെത്തി തനിക്കെതിരെ തിരിഞ്ഞത്. തന്റെ വാഹനമിടിച്ചാണ് ബൈക്ക് വീണതെന്ന് തെറ്റിദ്ധരിച്ചാണ് യുവാക്കൾ തന്നോട് തട്ടിക്കയറിയത്. ബൈക്കിൽനിന്ന് വീണ കുട്ടികളോട് കാര്യങ്ങൾ തിരക്കി മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ഇതിനിടെ തന്നെ തടഞ്ഞുവെച്ചപ്പോൾ സ്വാഭാവികമായും പ്രതികരിച്ചു. മുസ്ലീംലീഗ് പ്രവർത്തകരാണ് തനിക്കെതിരെ തിരിഞ്ഞതെന്നും തന്റെ വാഹനം ബൈക്കിൽ തട്ടിയിട്ടില്ലെന്നും മന്ത്രി കെ.ടി. ജലീൽ പറഞ്ഞു. സംഭവത്തിൽ കൽപകഞ്ചേരി പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാഹനം തട്ടിയിരുന്നെങ്കിൽ അപകടത്തിൽപ്പെട്ടവർ ആശുപത്രിയിൽ ചികിത്സ തേടണ്ടേ എന്നും തനിക്കെതിരെ കേസെടുക്കണ്ടേ എന്നും മന്ത്രി ചോദിച്ചു. മന്ത്രിയെ തടഞ്ഞുനിർത്തിയ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി കൽപ്പകഞ്ചേരി പോലീസും അറിയിച്ചു. മന്ത്രിയുടെ വാഹനം ബൈക്കിൽ ഇടിച്ചിട്ടില്ല. ബൈക്കിൽനിന്ന് വീണവരെ സഹായിക്കാനാണ് മന്ത്രി കാറിൽനിന്നിറങ്ങിയത്. എന്നാൽ സമീപത്തുണ്ടായിരുന്ന ചില യുവാക്കൾ മന്ത്രിയോട് തട്ടിക്കയറുകയായിരുന്നുവെന്നും കേസിൽ അന്വേഷണം തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി. Content Highlights:minister kt jaleel given explanation about a video that circulating against him in social media


from mathrubhumi.latestnews.rssfeed https://ift.tt/32dLkm8
via IFTTT