ഇംഫാൽ(മണിപ്പൂർ): മണിപ്പൂരിലെ കെക്രു നാഗവില്ലേജിൽ എൻ.എസ്.സി.എൻ കലാപകാരികളുടെ ഒളിത്താവളം ഇന്ത്യൻ സൈന്യം തകർത്തു. തിരച്ചിലിൽ സംഘത്തിലെ സജീവപ്രവർത്തകനെ അറസ്റ്റ് ചെയ്തു.വെള്ളിയാഴ്ച നടത്തിയ തിരച്ചിലിലായിരുന്നു ഇവരുടെ താവളം സൈന്യം തകർത്തത്. കലാപകാരികളായ സംഘങ്ങളുടെ വർധനവിനെ തുടർന്നാണ് മണിപ്പൂരിലെ കെക്രുഗ്രാമത്തിൽ തിരച്ചിൽ നടത്തിയത്. തിരച്ചിലിൽ നിരവധി ആയുധങ്ങളും യുദ്ധസാഗ്രികളും കണ്ടെത്തിയതായി ഇന്ത്യൻ സൈന്യത്തിന്റെ ഈസ്റ്റേൺ കമാൻഡന്റ് അദ്ദേഹത്തിന്റെ ട്വിറ്ററിൽ കുറിച്ചു. യുദ്ധോപരണങ്ങൾ, യൂണിഫോമുകൾ, മറ്റ് സാമഗ്രികളെന്നിവ ഇവരുടെ താവളത്തിൽ നിന്ന് കണ്ടെത്തുകയായിരുന്നു. എൻ.എസ്.സി.എൻ. അക്രമകാരികൾ കെക്രുവിൽ നിലയുറപ്പിച്ചിരിക്കുന്നതായും നുങ്ബയിലും മറ്റ് പ്രദേശങ്ങളിലും കവർച്ചയടക്കം നടത്തുന്നതായി ലഭിച്ച വിവരത്തെ തുടർന്നായിരുന്നുതിരച്ചിൽ.സുരക്ഷാസൈന്യം, പോലീസ്, ഇന്റലിജൻസ് ഏജൻസികൾ, പ്രാദേശിക വിഭാഗങ്ങൾ എന്നിവർ സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ സാന്നിധ്യം കണ്ടെത്തിയതും ക്യാമ്പ് തകർത്തതും. Content Highlights:Army busts, NSCN hide out in Manipur
from mathrubhumi.latestnews.rssfeed https://ift.tt/2L679yF
via
IFTTT