ചെന്നൈ: നടി പ്രിയാരാമൻ ബി.ജെ.പി.യിൽ ചേരാനൊരുങ്ങുന്നു. കഴിഞ്ഞദിവസം തിരുപ്പതിയിൽ ക്ഷേത്രദർശനത്തിനെത്തിയ പ്രിയാരാമൻ ബി.ജെ.പി. ആന്ധ്ര സംസ്ഥാന ജനറൽ സെക്രട്ടറി വി. സത്യമൂർത്തിയുമായി കൂടിക്കാഴ്ചനടത്തി. ബി.ജെ.പി.യിൽ ചേർന്ന് പ്രവർത്തിക്കാൻ താത്പര്യമുണ്ടെന്നും ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും കൂടിക്കാഴ്ചയ്ക്കുശേഷം പ്രിയ പ്രതികരിച്ചു. എന്നാൽ, ഇതുവരെ അംഗത്വം സ്വീകരിച്ചിട്ടില്ല. ഏതെങ്കിലും സ്ഥാനത്തിനുവേണ്ടിയല്ല ബി.ജെ.പി.യിൽ ചേരുന്നതെന്നും പൊതുനന്മയാണ് ലക്ഷ്യമെന്നും അവർ പറഞ്ഞു. ചെന്നൈയിൽ താമസിക്കുന്നതിനാൽ പ്രവർത്തനമേഖല തമിഴ്നാട്ടിലായിരിക്കുമോയെന്ന ചോദ്യത്തിന് ഇക്കാര്യം തീരുമാനിക്കേണ്ടത് ബി.ജെ.പി. നേതൃത്വമാണെന്നും പ്രിയാരാമൻ പ്രതികരിച്ചു. മലയാളം കൂടാതെ ഒട്ടേറെ തമിഴ്, തെലുങ്ക് സിനിമകളിൽ അഭിയിച്ചിട്ടുള്ള പ്രിയാരാമൻ തമിഴ് നടൻ രഞ്ജിത്തുമായുള്ള വിവാഹബന്ധം 2014-ൽ വേർപെടുത്തിയിരുന്നു. തമിഴ്നാട്ടിൽ പി.എം.കെ. വൈസ് പ്രസിഡന്റായിരുന്ന രഞ്ജിത്ത് ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിവിട്ട് ടി.ടി.വി. ദിനകരന്റെ പാർട്ടിയായ എ.എം.എം.കെ.യിൽ ചേർന്നിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെ.യുമായി സഖ്യമുണ്ടാക്കിയതിൽ എതിർപ്പ് പ്രകടിപ്പിച്ചാണ് പാർട്ടിവിട്ടത്. Content Highlights:Actress Priya Raman to join BJP
from mathrubhumi.latestnews.rssfeed https://ift.tt/2ZdwNVJ
via
IFTTT