Breaking

Wednesday, July 3, 2019

കഞ്ചാവ് വില്‍പ്പന പോലീസില്‍ അറിയിച്ചു:രണ്ടാം തവണയും കാല്‍ തല്ലിയൊടിച്ചു

പുന്നയൂർക്കുളം: കഞ്ചാവ് വിൽപ്പന പോലീസിൽ അറിയിച്ചതിന് യുവാവിന്റെ കാൽ രണ്ടാം തവണയും തല്ലിയൊടിച്ചു. പുന്നയൂർ മൂന്നയിനിയിൽ ഓട്ടോ ഡ്രൈവറായ മാമ്പുള്ളി മണികണ്ഠ (34) നെയാണ് സംഘം ചേർന്ന് ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നയിനി സ്വദേശികളായ തെക്കേകാട്ടിൽ ഷബീർ (31), തട്ടാങ്കര വീട്ടിൽ മുഹമ്മദാലി (44), ചായിൽ അഫ്സർ (27), എള്ളൂപ്പാട്ട് സുഫീർ (28) എന്നിവരെ വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തു. •? അറസ്റ്റിലായ സുഫീർ, മുഹമ്മദാലി, ഷബീർ, അഫ്സർ നാലുപേർ അറസ്റ്റിൽ 2016 ജനുവരി ഒന്നിന് രാത്രി ഇവിടെയുണ്ടായ സംഘട്ടനത്തിലും മണികണ്ഠന്റെ വലതുകാൽ ഒടിഞ്ഞിരുന്നു. ഈ കേസിലെ പ്രതി സുഫീർ ഇപ്പോഴത്തെ ആക്രമണത്തിലും ഉണ്ട്. ഞായറാഴ്ച രാത്രി മൂന്നയിനി ബീച്ച് റോഡിൽ മണികണ്ഠന്റെ സുഹൃത്തും പ്രതികളിൽ ഒരാളുമായി വാക്കുതർക്കമുണ്ടായി. ഇതിൽ ഇടപെട്ട് സംസാരിക്കുന്നതിനിടെ മുഹമ്മദാലി മണികണ്ഠനെ ആക്രമിക്കുകയായിരുന്നു. അതിനിടെ 15 പേർ അടങ്ങുന്ന സംഘം എത്തി മണികണ്ഠനെ ഇരുമ്പുപൈപ്പും മറ്റും ഉപയോഗിച്ച് വളഞ്ഞിട്ട് തല്ലുകയായിരുന്നുവെന്ന് പറയുന്നു. പ്രദേശത്ത് കഞ്ചാവ് വിൽപ്പനയുണ്ടെന്ന് മണികണ്ഠൻ നേരത്തെ പരാതിപ്പെട്ടിരുന്നു. ഇതിലുള്ള വിരോധമാണ് ആക്രമണത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മണികണ്ഠൻ വലതുകാലിനും വാരിയെല്ലിനും നട്ടെല്ലിനും പരിക്കേറ്റ മണികണ്ഠൻ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മുഹമ്മദാലി കൊലപാതകം ഉൾപ്പെടെ ഒൻപത് കേസുകളിൽ പ്രതിയാണ്. സുഫീർ അഞ്ച് കേസുകളിലും മറ്റുള്ളവർ രണ്ട് ക്രിമിനൽ കേസുകളിലും പ്രതികളാണ്. കേസിൽ പത്തുപേരെ കൂടി പിടികൂടാനുണ്ട്. എസ്.ഐ.മാരായ കെ. അബ്ദുൽ ഹക്കീം, കെ. പ്രദീപ്കുമാർ, എ.എസ്.ഐ. എം.ജെ. ജോഷി, സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. Content HIghlights:man attacked by ganja mafia, for reporting police, punnayurkulam, thrissur, crime news


from mathrubhumi.latestnews.rssfeed https://ift.tt/2J87pet
via IFTTT