Breaking

Tuesday, July 2, 2019

മുംബൈയില്‍ കനത്ത മഴ: സ്‌പൈസ് ജെറ്റ് വിമാനം റണ്‍വെയില്‍ നിന്ന് തെന്നിമാറി; പ്രധാന റണ്‍വെ അടച്ചു

മുംബൈ: കനത്ത മഴയിൽ മുംബൈ വിമാനത്താവളത്തിന്റെ പ്രവർത്തനവും താളംതെറ്റി.മഴയെത്തുടർന്ന് മുംബൈയിൽഇറങ്ങിയ ജയ്പുർ-മുംബൈ വിമാനം റൺവെയിൽ നിന്ന് തെന്നി മാറി. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. തിങ്കളാഴ്ച രാത്രി 11.45 നാണ് സ്പൈസ് ജെറ്റിന്റെ എസ്.ജി 6237 വിമാനം റൺവേയിൽ നിന്ന് തെന്നി മാറിയത്. സംഭവത്തെത്തുടർന്ന് വിമാനത്താവളത്തിലെ പ്രധാന റൺവെ താത്ക്കാലികമായി അടച്ചിട്ടു. രണ്ടാമത്തെ റൺവെയാണ് നിലവിൽ ഉപയോഗിക്കുന്നത്. ഇതേത്തുടർന്ന് 54 വിമാനങ്ങൾ അഹമ്മദാബാദ്, ബെംഗളൂരു വിമാനത്താവളങ്ങളിലേക്ക് തിരിച്ചു വിട്ടിട്ടുണ്ട്. നിരവധി ആഭ്യന്തര സർവീസുകൾ റദ്ദാക്കി. എയർ വിസ്താര 10 സർവീസുകൾ റദ്ദാക്കി. ചില സർവീസുകൾ റദ്ദാക്കപ്പെടുകയോ വൈകാനോ സാധ്യതയുണ്ടെന്ന് മറ്റ് വിമാനക്കമ്പനികളും അറിയിച്ചു. സോളിൽ നിന്നുള്ള കൊറിയൻ വിമാനം അഹമ്മബാദിലേക്കും ഫ്രാങ്ക്ഫുർട്ടിൽ നിന്നുള്ള ലുഫ്താൻസ് വിമാനവും ബാങ്കോക്കിൽ നിന്നുള്ള എയർ ഇന്ത്യ വിമാനവും ബെംഗളൂരുവിലേക്കും തിരിച്ചു വിട്ടിട്ടുണ്ട്. ചൊവ്വാഴ്ചയും ശക്തമായ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രം പറയുന്നത്. ബുധനാഴ്ചയോടെ മഴയ്ക്ക് ശക്തികുറയുമെങ്കിലും മൂന്നുദിവസംകൂടി മഴയുണ്ടാവും. content highlights:Rain Forces Mumbai Airport To Close Main Runway


from mathrubhumi.latestnews.rssfeed https://ift.tt/2xn1njz
via IFTTT