Breaking

Sunday, July 21, 2019

നിയമം ലംഘിച്ച് ലോകകപ്പിലുടനീളം ഭാര്യയെ കൂടെ താമസിപ്പിച്ചു; ഇന്ത്യന്‍ താരം നിരീക്ഷണത്തില്‍

ന്യൂഡൽഹി: കുടുംബാംഗങ്ങളെ കൂടെക്കൂട്ടാനുള്ള ബി.സി.സി.ഐയുടെ നിബന്ധന ലംഘിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഒരു മുതിർന്നതാരം ലോകകപ്പിലുടനീളം ഭാര്യയെ കൂടെ താമസിപ്പിച്ചതായി റിപ്പോർട്ടുകൾ. പ്രധാന പരമ്പരകൾക്കിടെ 15 ദിവസം ഭാര്യയെ കൂടെ താമസിപ്പിക്കാനാണ് ക്രിക്കറ്റ് ഭരണസമിതി അനുമതി നൽകിയിരിക്കുന്നത്. ഈ നിയമം ലംഘിച്ച് ലോകകപ്പിലുടനീളം ഭാര്യയെ കൂടെ താമസിപ്പിച്ച താരത്തിനെതിരേ ബി.സി.സി.ഐ അന്വേഷണം വന്നേക്കും. താരം ഭാര്യയെ കൂടെ താമസിപ്പിക്കാൻ ബി.സി.സി.ഐ. നിർവഹണ സമിതിയോട് അനുമതിതേടിയിരുന്നു. എന്നാൽ, മേയ് മൂന്നിലെ മീറ്റിങ്ങിൽ സി.ഒ.എ. അനുമതി നിഷേധിച്ചു. ഭാര്യമാരെ 15 ദിവസത്തിനുശേഷം കൂടെ താമസിപ്പിക്കണമെങ്കിൽ ക്യാപ്റ്റന്റെയും കോച്ചിന്റെയും അനുമതി ആവശ്യമുണ്ട്. എന്നാൽ, ഈ അനുമതിയും ലഭിച്ചിട്ടില്ലെന്നാണ് വിവരം. ഈ താരത്തിന്റെ ഭാര്യ ടൂർണമെന്റിന്റെ 7 ആഴ്ചയും ഭർത്താവിനൊപ്പം ഉണ്ടായിരുന്നു. ഭരണനിർവഹണ സമിതി ടീം മാനേജരിൽനിന്ന് ഈ വിഷയത്തിൽ റിപ്പോർട്ട് തേടിയേക്കുമെന്നാണ് സൂചനകൾ. Content Highlights:Senior member of Indian team violated family clause rules during World Cup


from mathrubhumi.latestnews.rssfeed https://ift.tt/2JGbyGE
via IFTTT