Breaking

Friday, July 5, 2019

ആർ.എസ്.എസ്. രാജ്യവിരുദ്ധമെന്നാരോപിച്ച് കോൺഗ്രസിന്റെ വീഡിയോ

ന്യൂഡൽഹി: ആർ.എസ്.എസിനെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ മുംബൈ കോടതിയിൽ രാഹുൽഗാന്ധി ഹാജരായ വ്യാഴാഴ്ച, ആർ.എസ്.എസ്. നിരന്തരം രാജ്യവിരുദ്ധപ്രവൃത്തികളിൽ ഏർപ്പെടുകയാണെന്നാരോപിച്ചുള്ള വീഡിയോ കോൺഗ്രസ് ട്വീറ്റ് ചെയ്തു. “ആർ.എസ്.എസ്. എന്താണെന്നു നിങ്ങൾക്കറിയാമെന്നു കരുതുന്നു. ബ്രിട്ടീഷുകാരോടു വിശ്വസ്തതകാട്ടിയും അക്രമങ്ങളഴിച്ചുവിട്ടും മഹാത്മാഗാന്ധിയെ വധിച്ചും നിരന്തരം ദേശരുദ്ധപ്രവർത്തനത്തിൽ ഏർപ്പെടുകയായിരുന്നു ആ സംഘടന. സ്വാതന്ത്ര്യസമരത്തെ തള്ളിപ്പറയുകയും ഇന്ത്യയുടെ പ്രതീകങ്ങളെ എതിർക്കുകയും ചെയ്തിരുന്നു അവർ. സ്വാതന്ത്ര്യസമരഭടന്മാർ ബ്രിട്ടീഷുകാരോടു പോരാടുമ്പോൾ ആർ.എസ്.എസ്. അവർക്കുമുന്നിൽ തലകുനിച്ചുനിന്നു. ഇന്ത്യയെന്ന ആശയത്തെ എതിർക്കുകയാണ് ആർ.എസ്.എസിന്റെ നയം”- ഒരുമിനിറ്റുള്ള വീഡിയോയിൽ പറയുന്നു. സത്യാഗ്രഹങ്ങളിൽ പങ്കെടുക്കരുതെന്നു പ്രവർത്തകരോട് ആർ.എസ്.എസ്. സ്ഥാപകനേതാവ് കെ.ബി. ഹെഡ്ഗേവാർ ഉത്തരവിട്ടിരുന്നുവെന്നും വീഡിയോയിൽ പറയുന്നു. “ഇന്ത്യൻ സ്വാതന്ത്ര്യസമരത്തോടുള്ള നിസ്സഹകരണത്തിന് ആർ.എസ്.എസിന് അവരുടെ ബ്രിട്ടീഷ് യജമാനന്മാരുടെ പ്രോത്സാഹനമുണ്ടായിരുന്നു. ആർ.എസ്.എസ്. ദേശീയപതാകയെ എതിർത്തു. അതു ദേശവിരുദ്ധതയല്ലേ?”-വീഡിയോ ചോദിക്കുന്നു. ആർ.എസ്.എസുകാർ മനുസ്മൃതിയെ ഭരണഘടനയിലും മഹത്തരമായി കാണുന്നുവെന്നും കോൺഗ്രസ് ആരോപിച്ചു. Think you know what the RSS is all about, think again. The Rashtriya Swayamsevak Sangh has consistently participated in anti-India activities, including pledging loyalty to the British, instigating violence & assassinating Mahatma Gandhi. #RSSvsIndia pic.twitter.com/z0jK3sXuRa — Congress (@INCIndia) July 4, 2019 Content Highlights:rss is anti national-congress video tweeted


from mathrubhumi.latestnews.rssfeed https://ift.tt/2Xrlw2g
via IFTTT