മുംബൈ: വ്യാപാര ആഴ്ചയിൽ തുടർച്ചയായി മൂന്നാം ദിവസവും ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 97 പോയന്റ് താഴ്ന്ന് 37885ലും നിഫ്റ്റി 43 പോയന്റ് നഷ്ടത്തിൽ 11287ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 550 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 687 ഓഹരികൾ നഷ്ടത്തിലുമാണ്. ലോഹം, എഫ്എംസിജി, ഇൻഫ്ര ഓഹരികൾ വാങ്ങുന്നതിന് നിക്ഷേപകർ താൽപര്യം പ്രകടിപ്പിക്കുന്നുണ്ട്. അതേസമയം, ഐടി ഓഹരികൾ സമ്മർദത്തിലാണ്. യെസ് ബാങ്ക്, എച്ച്ഡിഎഫ്സി, പവർഗ്രിഡ്, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, എസ്ബിഐ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. വേദാന്ത, ഹിൻഡാൽകോ, ഐഒസി, സിപ്ല, ഭാരതി എയർടെൽ, റിലയൻസ്, ഗെയിൽ, ഐസിഐസിഐ ബാങ്ക്, സൺ ഫാർമ, ടാറ്റ സ്റ്റീൽ, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2May2kM
via
IFTTT