മുംബൈ: ഓഹരി വിപണിയിൽ കനത്ത തകർച്ച തുടരുന്നു. സെൻസെക്സ് 560 പോയന്റ് താഴ്ന്ന് 38337ലും നിഫ്റ്റി 86 പോയന്റ് നഷ്ടത്തിൽ 11333ലുമാണ് വ്യാപാരാം നടക്കുന്നത്. ബിഎസ്ഇയിലെ 271 ഓഹരികൾ മാത്രമാണ് നേട്ടത്തിലുള്ളത്. 893 ഓഹരികൾ നഷ്ടത്തിലുമാണ്. ബാങ്ക്, ഫാർമ, ഇൻഫ്ര, എഫ്എംസിജി, ഐടി ഓഹരികളാണ് നഷ്ടത്തിലുള്ളത്. വേദാന്ത, ടാറ്റ മോട്ടോഴ്സ്, ഏഷ്യൻ പെയിന്റ്സ്, യെസ് ബാങ്ക്, റിലയൻസ്, ഐഒസി, ഇൻഫോസിസ്, മാരുതി സുസുകി, ടിസിഎസ്, ഹിൻഡാൽകോ, സൺ ഫാർമ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര, ബാജാജ് ഓട്ടോ, ഐടിസി, ടാറ്റ സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, സിപ്ല, ഹീറോ മോട്ടോർകോർപ്, കോൾ ഇന്ത്യ, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2M5STFY
via
IFTTT