Breaking

Monday, July 22, 2019

പീഡനക്കേസ്: എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരി ഹൈക്കോടതിയില്‍

മുംബൈ: യുവതി നൽകിയ ലൈംഗിക പീഡന പരാതിയിലെ എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജിയുമായി ബിനോയ് കോടിയേരി. ഇന്ന് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകാനിരിക്കവെയാണ് പുതിയ നീക്കം. ഹർജി ഈ മാസം 24ന് ബോംബെഹൈക്കോടതി പരിഗണിക്കും. കഴിഞ്ഞ ബുധനാഴ്ചയാണ് എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ ബിനോയ് കോടിയേരിക്ക് മുൻകൂർ ജാമ്യം അനുവദിക്കവെ യുവതിയുടെ മൊഴിയിലെ വൈരുദ്ധ്യവും യുവതി പരാതി നൽകാനുണ്ടായ കാലതാമസവും സെഷൻസ് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് കെട്ടിച്ചമച്ചതാണ് എന്നതാണ് ബിനോയ് കോടിയേരിയുടെ പ്രധാന വാദം. കൂടാതെ യുവതിയുടെ മൊഴിയിൽ വൈരുദ്ധ്യങ്ങളുണ്ടെന്നും ബിനോയ് പറയുന്നു. പോലീസ് ആവശ്യപ്പെട്ട ഡിഎൻഎ പരിശോധനയ്ക്ക് ബിനോയ് കോടിയേരി ഹാജരാകണമെന്ന് നേരത്തെ സെഷൻസ് കോടതി പറഞ്ഞിരുന്നു. ഡിഎൻഎ പരിശോധന ഒഴിവാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇത്തരമൊരു ഹർജി നൽകിയിരിക്കുന്നതെന്നാണ് സൂചന. നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചപ്പോൾ ഒരു മാസം തുടർച്ചയായി എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്ന് നിർദേശിച്ചിരുന്നു. ഇതനുസരിച്ച് ഇന്ന് ഹാജരാകേണ്ടതാണ്. കഴിഞ്ഞ തവണ ഹാജരായപ്പോൾ ആരോഗ്യ പ്രശ്നങ്ങൾ കാരണം ഡിഎൻഎ പരിശോധനയ്ക്ക് രക്ത സാമ്പിളുകൾ നൽകാനാവില്ലെന്ന് ബിനോയ് കോടിയേരി പറഞ്ഞിരുന്നു. Content Highlights:binoy kodiyeri, mumbai high court, sexual harassment case


from mathrubhumi.latestnews.rssfeed https://ift.tt/2Z7BiBk
via IFTTT