സിങ്കപ്പൂർ: ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റിൽ ഹാരി കെയ്ൻ നേടിയ അദ്ഭുത ഗോളിൽ ഇറ്റാലിയൻ ക്ലബ്ബ് യുവെന്റസിനെ പരാജയപ്പെടുത്തി ടോട്ടനം. ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പിൽ ഞായറാഴ്ച നടന്ന മത്സരത്തിൽ രണ്ടിനെതിരേ മൂന്നു ഗോളുകൾക്കായിരുന്നു ടോട്ടനത്തിന്റെ വിജയം. ഒരു ഘട്ടത്തിൽ 2 - 1 ന് പിന്നിൽ നിന്ന ശേഷമാണ് ടോട്ടനം മത്സരം സ്വന്തമാക്കിയത്. മൈതാന മധ്യത്തു നിന്ന് ഹാരി കെയ്ൻ നേടിയ ഗോളിൽ അവർ വിജയമുറപ്പിക്കുകയായിരുന്നു. 93-ാം മിനിറ്റിൽ യുവെ ഗോൾ കീപ്പർ ചെസ്നി സ്ഥാനം തെറ്റിനിൽക്കുന്നത് മുതലെടുത്ത് കെയ്ൻ തൊടുത്ത ഷോട്ട് ടോട്ടനത്തിന്റെ വിജയം ഉറപ്പിക്കുകയായിരുന്നു. Good to be back 😉⚽ #COYS pic.twitter.com/0IyYufatit — Harry Kane (@HKane) July 21, 2019 30-ാം മിനിറ്റിൽ എറിക് ലമേലയിലൂടെ ടോട്ടനമാണ് ആദ്യം മുന്നിലെത്തിയത്. ആദ്യ പകുതി അവസാനിക്കുമ്പോൾ 1 -0 ന് അവർ മുന്നിലായിരുന്നു. എന്നാൽ 56-ാം മിനിറ്റിൽ ഗോൺസാലോ ഹിഗ്വെയ്നും 60-ാം മിനിറ്റിൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയും സ്കോർ ചെയ്തതോടെ യുവെന്റസ് മുന്നിലെത്തി. എന്നാൽ 65-ാം മിനിട്ടിൽ ലൂക്കാസ് മോറയിലൂടെ ടോട്ടനം സമനില പിടിച്ചു. അതിനു ശേഷമായിരുന്നു ടോട്ടനത്തിൻരെ വിജയമുറപ്പിച്ച കെയ്നിന്റെ ഗോൾ. ഇതോടെ യുവെന്റസ് പരിശീലകനായുള്ള മാറീസിയോ സാറിയുടെ അരങ്ങേറ്റം തോൽവിയോടെയായി. ഒപ്പം ഡി ലിറ്റിന്റെ യുവെന്റസ് അരങ്ങേറ്റവും. Content Highlights:Harry Kane Scores From The Halfway Line In Tottenhams Win Over Juventus
from mathrubhumi.latestnews.rssfeed https://ift.tt/2SALKyM
via
IFTTT