ഭോപ്പാൽ: മധ്യപ്രദേശിൽ 46 പോലീസ് നായകളേയും അവയുടെ മേൽനോട്ടക്കാരേയും സ്ഥലം മാറ്റിയ കമൽനാഥ് സർക്കാരിന്റെ നടപടി സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. കമൽനാഥിന്റെ ട്രാൻസ്ഫർ കച്ചവടത്തിൽ നായകളെ പോലും വെറുതെ വിടുന്നില്ലെന്ന് ബിജെപി ആരോപിച്ചു. കമൽനാഥിന്റെ ഭോപ്പാൽ, സത്ന, ഹൊഷൻഗാബാദ് എന്നിവിടങ്ങളിലുള്ള വസതികളിലെ നായകളും സ്ഥലം മാറ്റം നേടിയവരിൽ ഉൾപ്പെടുന്നുണ്ട്. മുഖ്യമന്ത്രിയുടെ വസതികളിലുള്ള നായകളെ മാറ്റിയെടുക്കുന്നതിന് വേണ്ടിയാണ് ഇത്രയും ട്രാൻസ്ഫറുകൾ നടത്തിയതെന്നാണ് മധ്യപ്രദേശ് പോലീസ് വിശദീകരിക്കുന്നത്. ഇതാദ്യമായാണ് ഇത്രയധികം പോലീസ് നായകളെ ഒന്നിച്ച് സ്ഥലം മാറ്റുന്നത്. മധ്യപ്രദേശിൽ മൂന്ന് വർഷം മുമ്പ് ബിജെപി സർക്കാരും സമാനമായ ട്രാൻസ്ഫറുകൾ നടത്തിയിരുന്നു. കമൽനാഥ് സർക്കാരിന്റെ നടപടിയെ ബിജെപി അപലപിച്ചു. ട്രാൻസ്ഫർ റാക്കറ്റ് എന്നാണ് ബിജെപി ഇതിനെ വിശേഷിപ്പിച്ചത്. കഴിഞ്ഞ ആറ് മാസത്തിനുള്ള അമ്പതിനായിരത്തോളം സർക്കാർ ജീവനക്കാരെയാണ് സംസ്ഥാനത്ത് കോൺഗ്രസ് സർക്കാർ സ്ഥലം മാറ്റിയത്. ചില ഉദ്യോഗസ്ഥരെ മൂന്നും നാലും തവണ ആറ് മാസത്തിനുള്ളിൽ സ്ഥലം മാറ്റിയിട്ടുണ്ട്. സർക്കാർ പോസ്റ്റുകൾ വിൽക്കുന്ന ഒരു റാക്കറ്റാണ് ഇതെന്നും ബിജെപി നേതാക്കൾ ആരോപിച്ചു. Content Highlights:46 Police Dogs, Their Handlers Transferred In Madhya Pradesh
from mathrubhumi.latestnews.rssfeed https://ift.tt/2JHA9d1
via
IFTTT