ന്യൂഡൽഹി: കഴിഞ്ഞ നാലുവർഷത്തിനിടെ സൈന്യത്തിന്റെ ആധുനിക വത്കരണത്തിനായി കേന്ദ്രസർക്കാർ 2.37 ലക്ഷം കോടി രൂപ ചെലവഴിച്ചുവെന്ന് വെളിപ്പെടുത്തൽ. പ്രതിരോധ സഹമന്ത്രി ശ്രീപദ് നായിക് രാജ്യസഭയിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്. കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിലായി 149 പ്രതിരോധ ഇടപാടുകളിലാണ് ഒപ്പുവയ്ക്കപ്പെട്ടതെന്ന് മന്ത്രി പറഞ്ഞു. ഇതിൽ 91 കരാറുകൾ ഇന്ത്യൻ കമ്പനികളുമായും 58 കരാറുകൾ വിദേശ കമ്പനികളുമായും ആയിരുന്നു. സേനകൾക്കാവശ്യമായ ആയുധങ്ങളും ഉപകരണങ്ങളും വാങ്ങുന്നതിന് വേണ്ടിയുള്ളതാണ് കരാറുകളെന്നും മന്ത്രി രാജ്യസഭയെ അറിയിച്ചു. 2016-17 സാമ്പത്തിക വർഷം 69,280.16 കോടി, 2017-18 വർഷത്തിൽ 72,732.28 കോടി എന്നിങ്ങനെയാണ് കേന്ദ്രം ചെലവഴിച്ചിട്ടുള്ളത്. 2018-19 സാമ്പത്തിക വർഷത്തിൽ 75,900.54 കോടി രൂപ ചെലവഴിക്കും. മെയ് മാസം വരെ 19,560.27 കോടി ഇതുവരെ ചെലവഴിച്ചുകഴിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി. സേനകൾക്കായി പുതിയ ആയുധങ്ങളും ഉപകരണങ്ങളും വാങ്ങിയും പഴയവ പുതുക്കിയും ആധുനിക വത്കരിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാരെന്നും മന്ത്രി പറഞ്ഞു. Content Highlights: Modernisation of Armed Forces, Modi Govt, Rajyasabha
from mathrubhumi.latestnews.rssfeed https://ift.tt/2LvBWnX
via
IFTTT