മോസ്കോ: റഷ്യൻ നാവിക സേനയുടെ മുങ്ങിക്കപ്പലിലുണ്ടായ തീപ്പിടിത്തത്തിൽ 14 പേർ മരിച്ചു. കടലിന്റെ അടിത്തട്ടിനേക്കുറിച്ച് പഠിക്കാൻ നിയോഗിച്ച മുങ്ങിക്കപ്പലിലാണ് തീപ്പിടിത്തമുണ്ടായത്. റഷ്യയുടെ അതീവ രഹസ്യ മുങ്ങിക്കപ്പലാണ് ഇതെന്ന് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തീപിടിച്ചതിൽ നിന്നുമുണ്ടായ വിഷപ്പുക ശ്വസിച്ചാണ് ഇവർ മരിച്ചതെന്നാണ് വിശദീകരണം. റഷ്യൻ നാവിക സേനയ്ക്ക് നേരിട്ട കടുത്ത നഷ്ടമാണ് ഇതെന്ന് പ്രസിഡന്റ് വ്ളാഡിമിർ പുടിൻ വ്യക്തമാക്കി. മിടുക്കരായ നാവികരായിരുന്നു മുങ്ങിക്കപ്പലിലുണ്ടായിരുന്നത്, മരിച്ചവരിൽ ഏഴ് പേർ ക്യാപ്റ്റന്മാരാണ്, രണ്ടു പേർ രാജ്യത്തെ പരമോന്നത പുരസ്കാരം ഏറ്റുവാങ്ങിയവരുമാണ്- പുടിൻ പറഞ്ഞു. സെവെറോമോസ്കിലെ ആർക്ടിക് നാവിക പോർട്ടിലാണ് സംഭവം. 2000ൽകർസ്ക് ആണവ മുങ്ങിക്കപ്പലിന് തീപിടിച്ച് 118 പേർ മരിച്ചത് ഈ തുറമുഖത്താണ്. അപകടത്തിൽപെട്ട മുങ്ങിക്കപ്പലിനക്കുറിച്ച് കൂടുതൽ വിവരങ്ങൾ റഷ്യ പുറത്തുവിട്ടിട്ടില്ല. എത്രപേർ മുങ്ങിക്കപ്പലിൽ ഉണ്ടായിരുന്നു എന്നോ ആരെങ്കിലും രക്ഷപ്പെട്ടോ എന്ന കാര്യവും വ്യക്തമല്ല. Content highlights:Russian Deep-Sea Military Vessel Catches Fire at Russian Navy base in Severomorsk, Killing 14
from mathrubhumi.latestnews.rssfeed https://ift.tt/2FJ8gjJ
via
IFTTT