Breaking

Sunday, July 21, 2019

ആഗ്രഹം പോലെ, ഷീല ദീക്ഷിതിന്റെ മൃതദേഹം സംസ്‌കരിക്കുക സിഎന്‍ജി ശ്മശാനത്തില്‍

ന്യൂഡൽഹി: ഡൽഹിയിൽ മലിനീകരണം കുറയ്ക്കുന്നതിന് പൊതുഗതാഗതരംഗം സിഎൻജി(പ്രകൃതി വാതകം)യിൽ അധിഷ്ഠിതമായ വാഹനങ്ങളിലേക്ക് ചുവടുവച്ചത് ഷീല ദീക്ഷിത് മുഖ്യമന്ത്രിയായിരിക്കെയാണ്. വാഹനങ്ങളിലും മറ്റും പ്രകൃതി വാതകം ഉപയോഗിച്ച് തുടങ്ങിയതിനോടൊപ്പം ശ്മാശനങ്ങളിലും മൃതദേഹം ദഹിപ്പിക്കുന്നതിന് സിഎൻജി ഉപയോഗിക്കാൻ അവർ നിർദേശിച്ചു. ഇതിന്റെ ഭാഗമായി 2012-ൽ യമുനാതീരത്തെ നിഗംബോധ് ഘട്ട് ശ്മശാനത്തിൽ സിഎൻജി മെഷീൻ സ്ഥാപിച്ചു. പ്രകൃതി സൗഹൃദവും ചിലവ് കുറഞ്ഞതുമായ രീതിയായിരുന്നു ഇത്. എന്നാൽആചാരങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പരമ്പരാഗത രീതിയിൽ നിന്ന് മാറാൻ ഭൂരിപക്ഷം ആളുകളും തയ്യാറായില്ല. താൻ മരിച്ചാൽ സിഎൻജി ശ്മാശനത്തിൽ ദഹിപ്പിക്കണമെന്നായിരുന്നു ഷീലാദീക്ഷിത് ആഗ്രഹിച്ചിരുന്നത്. അത് പ്രകാരം തന്നെ നിഗംബോധ് ഘട്ടിൽ ഷീലാ ദീക്ഷിതിന്റെ മൃതദേഹം ദഹിപ്പിക്കാനാണ് തീരുമാനം. മകനും കോൺഗ്രസ് നേതാവുമായ സന്ദീപ് ദീക്ഷിതാണ് ഇക്കാര്യം അറിയിച്ചത്. ഉച്ചയ്ക്ക് 12-നു എ.ഐ.സി.സി. ആസ്ഥാനത്ത് പൊതുദർശനത്തിനുവെച്ച ശേഷം രണ്ടരയോടെ യമുനാതീരത്തെ നിഗംബോധ് ഘട്ട് ശ്മശാനത്തിൽ ഷീല ദീക്ഷിതിന്റെ മൃതദേഹം സംസ്കരിക്കും. ശനിയാഴ്ച വൈകീട്ട് 3.55-നു ഹൃദയാഘാതത്തെ തുടർന്ന് ഡൽഹിയിലെ ഫോർട്ടിസ് എസ്കോർട്ട് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു അവരുടെ അന്ത്യം. Content Highlights:cremation of Congress stalwart Sheila Dikshit will be done using the CNG method at the citys oldest cremation ground, Nigambodh Ghat


from mathrubhumi.latestnews.rssfeed https://ift.tt/2O5ow59
via IFTTT