കോഴിക്കോട്: 'വേദനിക്കുന്നവര്‍ക്ക് താങ്ങായി കൂടെയുണ്ട് ഞങ്ങള്‍' എന്ന സന്ദേശവുമായി നടന്ന എസ്.വൈ.എസ് സാന്ത്വനവാരം സമാപിച്ചു. കിടപ്പിലായ രോഗികളുടെയും മറ്റു പ്രയാസങ്ങള്‍അനുഭവിക്കുന്നവരുടെയും വീടുകളില്‍നേതാക്കളും സാന്ത്വനം വളണ്ടിയര്‍മാരും നേരിട്ടെത്തി ആവശ്യമായ സഹായങ്ങള്‍ചെയ്തു. രോഗീപരിചരണം, മെഡിക്കല്‍കാര്‍ഡ്, സൗജന്യറേഷന്‍, മെഡിക്കല്‍ഉപകരണങ്ങളുടെ വിതരണം തുടങ്ങിയവയാണ് നടന്നത്.
കോഴിക്കോട്, കൊടുവള്ളി സോണിലെ ഈസ്റ്റ് കിഴക്കോത്ത് ഇന്ത്യന്‍ ഗ്രാന്‍റ് മുഫ്തി കാന്തപുരം എ.പി അബൂബകര്‍ മുസ്ലിയാര്‍കിടപ്പിലായ രോഗികളെ സന്ദര്‍ശിച്ചുകൊണ്ട് സാന്ത്വനവാരപ്രവര്‍ത്തനങ്ങളില്‍കണ്ണിചേര്‍ന്നു. ആതുരസേവനം ഇസ്ലാം ഏറെ പുണ്യം കല്‍പിച്ചതാണെന്നും അവരോടുള്ള നമ്മുടെ അനുകമ്പ ഉത്തരവാദിത്വത്തിന്‍റെ ഭാഗമാണെന്നും കാന്തപുരം പറഞ്ഞു. സാമൂഹിക പാലിയേറ്റീവ് കെയറിന്‍റെ പ്രാധാന്യം വിളംബരം ചെയ്തുകൊണ്ട് 6000 യൂണിറ്റുകളില്‍ സംഗമം നടത്തി. ജീവിത ശൈലീരോഗങ്ങള്‍ക്കെതിരെ ബോധവത്കരണ സദസ്സുകളും, പ്രഷര്‍, പ്രമേഹം, കൊളസ്ട്രോള്‍ തുടങ്ങിയവ പരിശോധിക്കാനുള്ള ലാബ് സൗകര്യങ്ങളും വിവിധ ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുക്കി. തെരുവില്‍ കഴിയുന്ന പാവങ്ങള്‍ക്ക് പൊതിച്ചോര്‍ വിതരണം, സര്‍ക്കാര്‍ആശുപത്രികളില്‍ വാര്‍ഡ് നവീകരണം, കുടിവെള്ളമെത്തിക്കല്‍ തുടങ്ങിയവയും നടന്നു.
പ്രളയകാലത്ത് വീട് പൂര്‍ണമായും നഷ്ടപ്പെട്ട നൂറോളം കുടുംബങ്ങള്‍ക്ക് എസ്.വൈ.എസ് നിര്‍മിച്ചു നല്‍കുന്ന ദാറുല്‍ ഖൈര്‍വീടുകളില്‍ പണിപൂര്‍ത്തിയായ 52 വീടുകളുടെ സമര്‍പ്പണവും നടന്നു. സാന്ത്വനവാരത്തിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് സംഘടനാ നേതാക്കളോടൊപ്പം ഇരുപതിനായിരത്തോളം സാന്ത്വനം വളണ്ടിയര്‍മാരും വിവിധ ജില്ലകളില്‍ പങ്കാളികളായി.

© iMM Online Media I Like and Share

https://www.facebook.com/
from Islamic Media Mission I http://bit.ly/2YDjNIj
via IFTTT