Breaking

Tuesday, May 21, 2019

എസ് വൈ എസ് (SYS) മീഡിയ ശില്പശാല വ്യാഴാഴ്ച (2/5/2019)

കോഴിക്കോട് : സമസ്ത കേരള സുന്നി യുവജന സംഘം ( എസ് വൈ എസ് ) സ്റ്റേറ്റ് മീഡിയ ശില്പ ശാല വ്യാഴാഴ്ച കോഴിക്കോട് സമസ്ത സെന്റർ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9.30 നു എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് ത്വാഹാ സഖാഫിയുടെ അധ്യക്ഷതയിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ തോമസ് ജേക്കബ് പരിപാടി ഉദ്ഘാടനം ചെയ്യും. 2019-20 കാലയളവിൽ മീഡിയ രംഗത്ത് സംഘടന മുന്നോട്ട് വെക്കുന്ന നയ സമീപനരേഖയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ കർമ പദ്ധതികളുടെ മാർഗനിർദ്ദേശങ്ങൾ ശില്പശാല രൂപപ്പെടുത്തും. ദൃശ്യ, ശ്രാവ്യ മീഡിയ രംഗത്തെ നൂതന പ്രവണതകൾ സംബന്ധിച്ച് പ്രമുഖ മീഡിയ പ്രവർത്തകരായ കെ സി സുബി, ആർ സുഭാഷ് എന്നിവർ സംസാരിക്കും. സംസ്ഥാന സെക്രട്ടറിമാരായ എ മുഹമ്മദ്‌ പറവൂർ, എസ് ശറഫുദ്ധീൻ, എം മുഹമ്മദ്‌ സാദിഖ്, ആർ പി ഹുസൈൻ എന്നിവർ വിവിധ സെഷനുകൾക്കു നേതൃത്വം നൽകും. ജില്ലാ പ്രസിഡന്റ്‌, ജനറൽ സെക്രട്ടറിമാർ, ജില്ലാ, സോൺ മീഡിയ കോർഡിനേറ്റർ മാർ എന്നിവരാണ് ശില്പശാലയിൽ പങ്കെടുക്കുന്നത്‌

© iMM Online Media I Like and Share👍👍
https://www.facebook.com/islamicmediamission/



from Islamic Media Mission I http://bit.ly/2HtIykg
via IFTTT