കോഴിക്കോട്:വേദനിക്കുന്നവര്‍ക്ക് താങ്ങായി കൂടെയുണ്ട് ഞങ്ങള്‍ എന്ന സന്ദേശവുമായി ഏപ്രില്‍ 24 മുതല്‍ 30 വരെ എസ് വൈ എസ് സാന്ത്വന വാരമാചാരിക്കുന്നു. കിടപ്പിലായ രോഗികളുടെയും മറ്റു പ്രയാസങ്ങള്‍അനുഭവിക്കുന്നവരുടെയും വീടുകളില്‍നേതാക്കളും സാന്ത്വനം വളണ്ടിയര്‍മാരും നേരിട്ടെത്തി ആവശ്യമായ സഹായങ്ങള്‍നല്‍കും. നേരെത്തെ യൂണിറ്റുകള്‍കേന്ദ്രീകരിച്ചു സാന്ത്വനം വളണ്ടിയര്‍മാര്‍നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുന്നത്. രോഗി പരിചരണം, അവശ്യ മരുന്നുകള്‍വാങ്ങിക്കുന്നതിനുള്ള മെഡിക്കല്‍ കാര്‍ഡ്, സൗജന്യ റേഷന്‍, മെഡിക്കല്‍ഉപകരണങ്ങളുടെ വിതരണം തുടങ്ങിയവയാണ് സാന്ത്വന വാരത്തില്‍ചെയ്യുന്ന പ്രധാനപ്പെട്ട സേവനങ്ങള്‍. എസ് വൈ എസ് സാന്ത്വനകേന്ദ്രങ്ങള്‍ മുഖേന രോഗികള്‍ക്കും ദുരിതമനുഭവിക്കുന്നവര്‍ക്കും മതിയായ മറ്റു സഹായങ്ങളും ഉറപ്പാക്കും.
രോഗികകളോടും പ്രയാസമനുഭവിക്കുന്ന മനുഷ്യരോടുമുള്ള നമ്മുടെ കനിവ് അവരുടെ അവകാശവും സമൂഹത്തിന്‍റെ ബാധ്യതയുമാണെന്ന സന്ദേശം നല്‍കുന്ന കൊളാഷ് പ്രദര്‍ശ നവും വിളംബരവും ഇന്ന് 6000 യൂണിറ്റുകളില്‍ നടക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അയ്യായിരം ഗ്രാമങ്ങളിലും പ്രധാന നഗരങ്ങളിലും ജീവിത ശൈലി രോഗങ്ങള്‍ക്കെതിരെയുള്ള ബോധവത്കരണ സദസുകളും , പ്രഷര്‍, പ്രമേഹം, കൊളസ്ട്രോള്‍ തുടങ്ങിയവ പരിശോധിക്കാനുള്ള ലാബ് സൗകര്യങ്ങളും ഒരുക്കും. തെരുവില്‍ കഴിയുന്ന പാവങ്ങള്‍ക്ക് പൊതിച്ചോര്‍വിതരണം,സര്‍ക്കാര്‍ ആശുപത്രികളില്‍ വാര്‍ഡുകള്‍ നവീകരിക്കല്‍, കുടിവെള്ളമുള്‍പ്പടെ ആവശ്യ സൗകര്യങ്ങളൊരുക്കല്‍ തുടങ്ങിയവയും സാന്ത്വന വാരത്തില്‍ നടക്കും.
പളയ കാലത്തു വീട് പൂര്‍ണ്ണമായും നഷ്ടപ്പെട്ട നൂറോളം കുടുംബങ്ങള്‍ക്ക് എസ് വൈ എസ് നിര്‍മിച്ചു നല്‍കുന്ന ദാറുല്‍ ഖൈര്‍ ഭവന പദ്ധതിയില്‍ പൂര്‍ത്തീകരിച്ച 52 വീടുകളുടെ സമര്‍പ്പണം സാന്ത്വന വാരത്തില്‍ നടക്കും. നേരെത്തെ വീട് ഭാഗികമായി നഷ്ടപ്പെട്ട ആയിരത്തിഇരുനൂറ് കുടുംബങ്ങള്‍ക്ക് ധന സഹായം നല്‍കിയിരുന്നു. ഗവണ്മെന്‍റ് മെഡിക്കല്‍ കോളേജുകള്‍, മറ്റു സര്‍ക്കാര്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ചു കേരളത്തിലെ വിവിധ ജില്ലകളില്‍ അയ്യായിരത്തിഅറുനൂറ് സാന്ത്വന വളണ്ടിയര്‍മാര്‍ ഇപ്പോള്‍ സേവനം ചെയ്യുന്നുണ്ട്.
ആരോഗ്യമുള്ള മനസ്സും ശരീരവും ജീവിതവുമാണ് നമുക്കാവശ്യമെന്നും നമ്മുടെ സമയവും അദ്ധ്വാനവും അവശത അനുഭവിക്കുന്നവര്‍ക്ക് പകുത്തു നല്‍കുകയെന്നത് മാനുഷിക ബാധ്യതയാണെന്നുമുള്ള സന്ദേശമാണ് ഈ വര്‍ഷത്തെ സാന്ത്വന വാരത്തില്‍ എസ് വൈ എസ് ഉയര്‍ത്തിപ്പിടിക്കുന്നത്. സാന്ത്വന വാരത്തിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് സംഘടനാ നേതാക്കളോടൊപ്പം ഇരുപതിനായിരത്തോളം സാന്ത്വനം വളണ്ടിയര്‍മാരും വിവിധ ജില്ലകളില്‍ പങ്കാളികളാവും.
കോഴിക്കോട് സമസ്ത സെന്‍ററില്‍ ചേര്‍ന്ന എസ് വൈ എസ് സംസ്ഥാന സെക്രെട്ടറിയേറ്റ് സാന്ത്വന വാരത്തിന്ന് അന്തിമ രൂപം നല്‍കി. സയ്യിദ് താഹ തങ്ങള്‍ അധ്യക്ഷത വഹിച്ചു. മജീദ് കക്കാട്, ഡോ എ പി അബ്ദുല്‍ ഹക്കീം അസ്ഹരി, ഡോ. പി എ മുഹമ്മദ് കുഞ്ഞി സഖാഫി, എം വി സിദീഖ് സഖാഫി, മുഹമ്മദ് പറവൂര്‍, എസ് ശറഫുദ്ധീന്‍, എം മുഹമ്മദ് സാദിഖ്, ദേവര്‍ശോല അബ്ദു സലാം മുസ്ലിയാര്‍ പങ്കെടുത്തു.
© iMM Online Media I Like and Share

https://www.facebook.com/
from Islamic Media Mission I http://bit.ly/2HvMzVK
via IFTTT