Breaking

Tuesday, May 21, 2019

കുമ്മനവും സുരേന്ദ്രനും മൂന്നാം സ്ഥാനത്ത്; കേരളത്തിൽ എൽഡിഎഫ്-യുഡിഎഫ് ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് സർവേ

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടവും പൂർത്തിയായതോടെ ഇനി തിരഞ്ഞെടുപ്പ് ഫലത്തിനായുള്ള കാത്തിരിപ്പാണ്. വോട്ടെടുപ്പ് പൂർത്തായതോടെ പുറത്ത് വന്ന എക്സിറ്റ് പോൾ ഫലങ്ങൾ ബിജെപിയുടെ നേതൃത്വത്തിൽ എൻഡിഎ അധികാരത്തിൽ തുടരുമെന്നാണ് പ്രവചിക്കുന്നത്. കോൺഗ്രസ് കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ നില മെച്ചപ്പെടുത്തുമെങ്കിലും അധികാരത്തിൽ എത്തില്ലെന്നും എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നു. കേരളത്തിൽ യുഡിഎഫ് തരംഗമെന്നാണ് ദേശീയ മാധ്യമങ്ങളുടേതടക്കം സർവേകൾ പ്രവചിച്ചത്.

from Oneindia.in - thatsMalayalam News http://bit.ly/2VG7Pf4
via IFTTT