Breaking

Tuesday, May 21, 2019

ആഷിഖ് അബു സംവിധാനം ചെയ്യുന്ന വൈറസ്; ആസിഫ് അലിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു

വൈറസ് ആസിഫ് അലിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്‌ വൈറസ് . നിപ്പ വൈറസ് ബാധയും അതിനോടനുബന്ധിച്ചുണ്ടായ സംഭവങ്ങളും കോര്‍ത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. റിമ കല്ലിങ്കലാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ കൈകാര്യം ചെയ്തിരിക്കുന്നത്.

രേവതി, ആസിഫ് അലി, ടൊവിനോ തോമസ്, പാര്‍വതി, രമ്യ നമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍, വിനോദ് ഇന്ദ്രന്‍സ്, ഇന്ദ്രജിത്ത് സുകുമാരന്‍, റഹ്മാന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, രേവതി, കുഞ്ചാക്കോ ബോബന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മുഹ്സിന്‍ പെരാരി, സുഹാസ്, ഷററഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒപിഎം ബാനറില്‍ റിമ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.



from Anweshanam | The Latest News From India http://bit.ly/2QcWqSV
via IFTTT