Breaking

Saturday, May 18, 2019

നോട്ട് നിരോധനം പ്രഖ്യാപിക്കുമ്പോൾ മന്ത്രിമാർ തടങ്കലിലായിരുന്നു -രാഹുൽ

സോലൻ (ഹിമാചൽപ്രദേശ്): മന്ത്രിസഭാംഗങ്ങളെ തന്റെ ഔദ്യോഗിക വസതിയിൽ പൂട്ടിയിട്ട ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം പ്രഖ്യാപിച്ചതെന്ന് രാഹുൽഗാന്ധി. തനിക്ക് സുരക്ഷയൊരുക്കുന്ന സ്പെഷ്യൽ പ്രോട്ടക്ഷൻ ഗ്രൂപ്പിലെ ഭടന്മാരാണ് ഇക്കാര്യം പറഞ്ഞത്. അത് സത്യം തന്നെയാണ്, നോട്ട് നിരോധനം പ്രഖ്യാപിക്കുമ്പോൾ മോദിയുടെ കാബിനറ്റ് മന്ത്രിമാർ 7 റേസ് കോഴ്സ് റോഡിലെ ഔദ്യോഗിക വസതിയിൽ തടങ്കലിലായിരുന്നു -രാഹുൽ തിരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞു. മോദി സ്വപ്നലോകത്താണ് ജീവിക്കുന്നത്. പ്രധാനമന്ത്രിയുടെ അറിവില്ലായ്മയുടെ തെളിവാണ് ബാലാകോട്ട് ആക്രമണത്തെക്കുറിച്ചുള്ള പരാമർശം. വ്യോമസേനാംഗങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നായിരുന്നു മോദിയുടെ ഉപദേശം. മേഘങ്ങൾ പാകിസ്താന്റെ റഡാറുകളുടെ കണ്ണിൽപ്പെടാതിരിക്കാൻ വ്യോമസേനയെ സഹായിക്കുമെന്ന പരാമർശത്തിൽ അദ്ദേഹം ഇപ്പോഴും ഉറച്ചുനിൽക്കുന്നു. തന്നെ കേൾക്കുന്ന ജനതയെ കേൾക്കാൻ മോദി ഒരിക്കലും തയ്യാറല്ല -രാഹുൽ പറഞ്ഞു. കഴിഞ്ഞ അഞ്ചുവർഷം പാഴാക്കിയ ബി.ജെ.പി.യെപ്പോലായിരിക്കില്ല കോൺഗ്രസ് ഭരണം. ന്യായ് ഉൾപ്പെടെ തിരഞ്ഞെടുപ്പുകാലത്ത് നൽകിയ എല്ലാ വാഗ്ദാനങ്ങളും നടപ്പാക്കുമെന്നും രാഹുൽ പറഞ്ഞു. content highlights:modi detained his cabinet ministers during demonitisation


from mathrubhumi.latestnews.rssfeed http://bit.ly/30r9zMV
via IFTTT