ന്യൂഡൽഹി : മോദിയെയും ബിജെപിയെയും വീണ്ടും അധികാരത്തിലെത്തിക്കാതിരിക്കാൻ എൻ.ഡി.എയിലും യു.പി. എയിലും ഇല്ലാത്ത കക്ഷികളെ ഒപ്പം നിർത്തി യുപിഎ പ്ലസ് വിശാലസഖ്യം രൂപീകരിക്കാൻ കോൺഗ്രസ് ഒരുങ്ങുന്നു. സോണിയ ഗാന്ധിയുടെ ശക്തമായ ഇടപെടലുകൾ മുൻനിർത്തി ബിജെപി വിരുദ്ധ ചേരി രൂപീകരിക്കാൻ ശ്രമിക്കുന്ന യു.പി. എക്ക് തിരഞ്ഞെടുപ്പ് ഫലം വരുന്ന മെയ് 23 തിയതി ഏറെ നിർണ്ണായകമാണ് .
130 മുതൽ 140 വരെ സീറ്റ് ഒറ്റയ്ക്കു നേടിയാൽ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി തന്നെ പ്രധാനമന്ത്രി സ്ഥാനാർഥി എന്ന അവകാശവാദം പ്രതിപക്ഷ കക്ഷികൾക്കു മുന്നിൽ കോൺഗ്രസ് മുന്നോട്ട് വെക്കും . സ്വന്തം സീറ്റ് നില 100 – 110ൽ ഒതുങ്ങിയാൽ, ആ ശ്രമം ഉപേക്ഷിച്ചേക്കുമെന്നു പാർട്ടി വൃത്തങ്ങൾ സൂചന നൽകുന്നു . പ്രധാനമന്ത്രി പദം ലഭിച്ചില്ലെങ്കിലും കോൺഗ്രസിനു കുഴപ്പമില്ലെന്നും ബിജെപിയെയും നരേന്ദ്ര മോദിയെയും പുറത്താക്കുക മാത്രമാണു ലക്ഷ്യമെന്നും പാർട്ടി നേതാവ് ഗുലാം നബി ആസാദ് വ്യക്തമാക്കി.
from Anweshanam | The Latest News From India http://bit.ly/2VIMzdx
via IFTTT