ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഇരുപത്തിയെട്ടാം രക്തസാക്ഷിദിനത്തിൽ രാജ്യത്തിൻറെ ശ്രദ്ധാഞ്ജലി. മകനും കോൺഗ്രസ് അധ്യക്ഷനുമായ രാഹുൽ ഗാന്ധി,മകൾ പ്രിയങ്ക ഗാന്ധി, ഭാര്യ സോണിയ ഗാന്ധി എന്നിവർ വീർഭൂമിയിലെ അദ്ദേഹത്തിന്റെ സ്‍മാരകത്തിലെത്തി ആദരമർപ്പിച്ചു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് , മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജി എന്നിവർ ഉൾപ്പടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളും വീർഭൂമിയിൽ എത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെ രാജീവ് ഗാന്ധിക്ക് ശ്രദ്ധാജ്ഞലി അർപ്പിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ രാജീവ് ഗാന്ധിക്കെതിരെ കടുത്ത വിമര്‍ശനങ്ങളും ആരോപണങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. നാവികസേനയുടെ കപ്പല്‍ സ്വകാര്യ ആവശ്യത്തിനായി രാജീവ് ഗാന്ധി ഉപയോഗിച്ചു എന്നതടക്കമുള്ള ആരോപണങ്ങളായിരുന്നു മോദി ഉന്നയിച്ചിരുന്നത് മോദിയുടെ ആരോപണങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ ശക്തമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
1991 ലെ പൊതുതിരഞ്ഞെടുപ്പു പ്രചാരണവേളയില്‍ തമിഴ്‌നാട്ടിലെ ശ്രീപെരുംപുത്തൂരില്‍ വെച്ച് എല്‍.ടി.ടി.ഇ തീവ്രവാദികളാലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്.
from Anweshanam | The Latest News From India http://bit.ly/2VUro8z
via IFTTT