ലൂസിഫർ സിനിമയിലൂടെ സംവിധായകനായും കഴിവു തെളിയിച്ച നടൻ പൃഥ്വിരാജിന് അഭിനന്ദനങ്ങളുമായി സൂര്യ. ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനിടെയായിരുന്നു സൂര്യ ലൂസിഫറിനെക്കുറിച്ച് സംസാരിച്ചത്. സംവിധാനം മനസ്സിൽ ഉണ്ടോ എന്നായിരുന്നു സൂര്യയോടുള്ള ചോദ്യം.
സംവിധാനം തന്റെ മനസ്സിൽ ഇല്ലെന്നും ആ വഴിയിലേയ്ക്ക് തിരിയാൻ താൽപര്യമില്ലെന്നും പറഞ്ഞ സൂര്യ പിന്നീട് പൃഥ്വിയെക്കുറിച്ചും ലൂസിഫറിനെക്കുറിച്ചും വാചാലനാകുകയായിരുന്നു. ‘ഈ അടുത്താണ് ലൂസിഫർ കാണുന്നത്. ഗംഭീര സിനിമ. എനിക്ക് പൃഥ്വിയെ നേരിട്ട് വിളിച്ച് അഭിനന്ദിക്കണം. തകർപ്പൻ എന്റർടെയ്നർ. ലാലേട്ടനെ ഇങ്ങനെ കാണുമ്പോൾ ഒരുപാട് സന്തോഷം. അതിമനോഹരമായ ക്യാമറ, സിനിമയില്‍ മോഹൻലാലിനെ അവതരിപ്പിച്ചിരിക്കുന്ന രീതി ഇതെല്ലാം മികച്ചു നിൽക്കുന്നു. സംവിധായകനെന്ന നിലയിൽ കഴിവു തെളിയിച്ച പൃഥ്വിക്ക് അഭിനന്ദനങ്ങൾ.’–സൂര്യ പറഞ്ഞു.
from Anweshanam | The Latest News From India http://bit.ly/2JvtN2H
via IFTTT