കബീറിന്റെ ദര്‍ശനം എന്ന ചിത്രത്തിന് പിന്നാലെ മറ്റൊരു ചിത്രത്തില്‍ കൂടി അഭിനയിക്കാന്‍ ഒരുങ്ങുകയാണ് ജഗതി ശ്രീകുമാര്‍. ഷാര്‍ജപള്ളി അമീന്‍ തങ്ങളായി വീണ്ടും ആരാധകരുടെ പ്രീയ താരം ജഗതി ശ്രീകുമാര്‍ എത്തിയിരിക്കുകയാണ്. നവാഗതനായ സൂരജ് സുകുമാര്‍ സംവിധാനം ചെയ്യുന്ന ' ബി നിലവറയും ഷാര്‍ജപള്ളിയും' എന്ന ചിത്രത്തില്‍ ഒരു മുഴു നീള കഥാപാത്രമായാണ് ജഗതി ശ്രീകുമാര്‍ എത്തുക.
ചിത്രത്തില്‍ നായക കഥാപാത്രത്തിന്റെ അച്ഛനായാണ് ജഗതി അഭിനയിക്കുക. ഷാര്‍ജപള്ളി അമീന്‍ തങ്ങള്‍ എന്ന കഥാപാത്രത്തെയാകും ജഗതി അവതരിപ്പിക്കുക. സംവിധായകന്‍ സൂരജ് ഫേസ്ബുക്കിലൂടെയാണ് ജഗതി തന്റെ ചിത്രത്തില്‍ അഭിനയിക്കുന്ന കാര്യം അറിയിച്ചത്. ജഗതി ശ്രീകുമാറിന്റെ നിലവിലെ അവസ്ഥയിലുള്ള ഒരു കഥാപാത്രമായിരിക്കും ഷാര്‍ജപള്ളി അമീന്‍ തങ്ങള്‍. സൈജു കുറുപ്പാകും ചിത്രത്തില്‍ നായകനായി എത്തുക.
from Anweshanam | The Latest News From India http://bit.ly/2LW8tp4
via IFTTT