1988–1994 കാലഘട്ടത്തിൽ നടത്തിയ യുഎസ് നാഷനൽ ഹെൽത്ത് ആൻഡ് ന്യൂട്രീഷ്യൻ എക്സാമിനേഷൻ സർവേയിൽ ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് പഠനങ്ങൾ നടത്തിയത്. 48 ശതമാനം പുരുഷന്മാരും 52 ശതമാനം സ്ത്രീകളും ഉൾപ്പെടുന്ന, 6550 പേരെ നാലായി തിരിച്ചായിരുന്നു പഠനങ്ങൾ. ഇവരിൽ പ്രഭാതഭക്ഷണം പൂർണമായും ഉപേക്ഷിച്ചവർ 5 ശതമാനവും അപൂർവമായി കഴിക്കുന്നവർ 11 ശതമാനവും ചിലദിവസങ്ങളിൽ കഴിക്കുന്നവർ 25 ശതമാനവും ദിവസവും കഴിക്കുന്നവര്‍ 59 ശതമാവനും ആയിരുന്നു. പതിനെട്ടുവർഷങ്ങൾക്കിപ്പുറം (2011 ൽ) നടത്തിയ വിലയിരുത്തൽ പ്രകാരം സർവേയിൽ പങ്കെടുത്ത 2318 പേർ മരണപെട്ടു. ഇതിൽ 619 പേർ ഹൃദയ സംബന്ധമായ അസുഖങ്ങളും സ്‌ട്രോക്കും മൂലമാണ് മരണപ്പെട്ടത്. പ്രഭാതഭക്ഷണം ഒഴിവാക്കിയവരാണ് മരണ നിരക്കിൽ മുൻപിൽ നിൽക്കുന്നതെന്നും പഠനം പറയുന്നു.
from Anweshanam | The Latest News From Health http://bit.ly/2WUEOO4
via IFTTT