Breaking

Monday, May 20, 2019

തലസ്ഥാനത്ത്  താമര വിരിയിക്കാൻ കുമ്മനം ; കേരളത്തിൽ ബിജെപി ലോക്‌സഭാ അംഗത്തെ സൃഷ്ടിക്കുമോ?

തിരുവനന്തപുരം: അപ്രതീക്ഷതമായ അട്ടിമറികൾ തെരഞ്ഞെടുപ്പ് ഗോദയിൽ  നിരവധി തവണ കണ്ടവരാണ് കേരളത്തിലെ ജനങ്ങൾ . 2016 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ  ചരിത്രത്തിലാദ്യമായി ഒ.രാജഗോപാലിലൂടെ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറന്നപ്പോൾ സകല മുന്നണികൾക്കും അത് ഞെട്ടലിന്റെ നിമിഷമായിരുന്നു  . പക്ഷെ ഇപ്പോൾ സാഹചര്യങ്ങൾ മാറി നിയമസഭയിൽ നിന്ന് ലോകസഭയിലേക്ക് വരുമ്പോൾ മിസോറാം മുൻ ഗവർണ്ണറും ബിജെപി മുൻ സംസ്ഥാന അധ്യക്ഷനുമായ കുമ്മനം രാജശേഖരനിലൂടെ ബിജെപി കേരളത്തിൽ വീണ്ടും താമര വിരിയിക്കുമോ? , ശബരിമലയും ഭരണവിരുദ്ധ വികാരവും നിറഞ്ഞുനിന്ന ഈ തെരഞ്ഞെടുപ്പ് കാലത്ത് അത് വ്യക്തമായി ഉപയോഗിക്കുകയായിരുന്നു എല്ലാ മുന്നണികളും. ഈ സാഹചര്യം മുന്നിൽക്കണ്ടാണ് സിറ്റിംഗ് എം പി കൂടിയായ ശശി തരൂരിനെ നേരിടാൻ മിസോറാം ഗവർണ്ണർ സ്ഥാനം രാജിവെച്ച് കുമ്മനം രാജശേഖരനെ ബിജെപി കളത്തിലിറക്കിയത്. എക്‌സിറ്റ് പോൾ പ്രവചനങ്ങളുടെ അടിസ്ഥാനത്തിൽ കേരള തലസ്ഥാനത്ത് വീണ്ടും താമര വിരിയും എന്നുതന്നെയാണ് രാഷ്ട്രീയ നീരിക്ഷകർ പങ്കുവെക്കുന്നത്. ഫലം വരുന്ന മെയ്  23 കേരളത്തിലെ ബിജെപിക്ക് നിർണ്ണായകമാണ്.



from Anweshanam | The Latest News From India http://bit.ly/2Hu5EHS
via IFTTT