Breaking

Tuesday, May 21, 2019

നവാഗതനായ ഡോണ്‍ സാന്‍ഡി സംവിധാനം ചെയ്യുന്ന ഗൊറില്ലയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ഗൊറില്ലയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതനായ ഡോണ്‍ സാന്‍ഡി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഗൊറില്ല. ചിത്രത്തില്‍ ശാലിനി പാണ്ഡെ ആണ് നായിക.  ചിത്രത്തിന്റെ കഥയും, തിരക്കഥയും ഒരുക്കുന്നത് ഡോണ്‍ സാന്‍ഡി തന്നെയാണ്. ജീവ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്.

ബി ഗുരുദേവ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സാം സി എസ് ആണ് സംഗീതം. എഡിറ്റര്‍ റൂബന്‍ ആണ്. ചിത്രം നിര്‍മിക്കുന്നത് വിജയ് രാഘവേന്ദ്ര ആണ്. രാധാ രവി, യോഗി ബാബു, രാജേന്ദ്രന്‍, സതീഷ്, വിവേക് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രം മെയ് 24-ന് പ്രദര്‍ശനത്തിന് എത്തും.



from Anweshanam | The Latest News From India http://bit.ly/2VAl94x
via IFTTT