കൊല്‍ക്കത്ത: ഏറെ വിവാദമായ ശാരദ ചിട്ടിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കൊൽക്കത്ത മുൻ പൊലീസ് കമ്മീഷണർ രാജീവ് കുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ അനുമതി തേടി സിബിഐ നൽകിയ ഹർജിയിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. ചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട തെളിവുകൾ രാജീവ് കുമാർ നശിപ്പിച്ചെന്നാണ് സിബിഐ വാദം.
മമത ബാനർജിയുടെ വിശ്വസ്തനാണ് രാജീവ് കുമാർ. ബംഗാളിൽ മറ്റന്നാൾ വോട്ടെടുപ്പ് നടക്കാനിരിക്കെ രാജീവ് കുമാറിനെ കസ്റ്റഡിയിലെടുക്കാൻ കോടതി അനുമതി നൽകിയാൽ അത് മമത സർക്കാരിന് തിരിച്ചടിയാകും.
from Anweshanam | The Latest News From India http://bit.ly/2VL114I
via IFTTT