Breaking

Wednesday, August 29, 2018

കേരളത്തിന്റെ പുനർനിർമാണം: ലോകബാങ്ക് വായ്‌പക്കായി ഇന്ന് ചർച്ച 

പ്രളയക്കെടുതിയിൽ തകർന്ന കേരളത്തെ പുനർനിർമിക്കാൻ വായ്‌പക്കായി ഇന്ന് ലോകബാങ്ക് പ്രതിനിധികളുമായി  സര്‍ക്കാര്‍ ചര്‍ച്ച നടത്തും. സെക്രട്ടേറിയറ്റില്‍ രാവിലെ 9.30 മുതല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ചര്‍ച്ച.  പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തെ സഹായിക്കാമെന്ന് ലോകബാങ്ക് സന്നദ്ധത അറിയിച്ചിട്ടുണ്ട്. 

സംസ്ഥാനത്തിന്‍റെ പുനര്‍നിര്‍മാണത്തിന് 30,000കോടിയോളം രൂപ സമാഹരിക്കേണ്ടി വരുമെന്നാണ് സര്‍ക്കാര്‍ കണക്ക്. ഇതില്‍ ഗണ്യമായൊരു പങ്ക് ലോകബാങ്ക് അടക്കമുളള രാജ്യാന്തര ധനകാര്യ ഏജന്‍സികളില്‍ നിന്ന് കുറഞ്ഞ പലിശയില്‍ ദീര്‍ഘകാല വായ്പയായി കണ്ടെത്തുകയാണ് ലക്ഷ്യം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ സംഭാവനയായി ലഭിച്ചത് 700 കോടിയിലധികം രൂപയാണ്. കേന്ദ്ര സർക്കാർ 600 കോടി രൂപയാണ് ഇതുവരെ നൽകിയത്. അതേസമയം, കേന്ദ്രം കൂടുതൽ സഹായങ്ങൾ നൽകാമെന്ന് അറിയിച്ചിട്ടുണ്ട്.



from Anweshanam | The Latest News From India https://ift.tt/2PiKHRd
via IFTTT