Breaking

Tuesday, March 3, 2020

ഡൽഹി വംശഹത്യ : കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ പരാജയം : എസ് വൈ എസ്

കോഴിക്കോട് : ഡൽഹിയിൽ നടക്കുന്ന സമാനതകളില്ലാത്ത വംശഹത്യ കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ പരാജയമാണെന്ന് എസ് വൈ എസ് സ്റ്റേറ്റ് ക്യാബിനറ്റ് അഭിപ്രായപ്പെട്ടു. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ആസ്ഥാന നഗരത്തിൽ ദിവസങ്ങളായി നടക്കുന്ന അക്രമത്തിനെതിരെ കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നും ഫലപ്രദമായ ഇടപെടൽ ഉണ്ടാവുന്നില്ല. മനുഷ്യത്വത്തിന്റെ സകല സീമകളും ലംഘിച്ചുകൊണ്ടുള്ള കിരാതവും ഏകപക്ഷീയവുമായ അക്രമങ്ങളാണ് ഡൽഹിയിൽ നടന്നു കൊണ്ടിരിക്കുന്നത്. അക്രമം തടയുന്നതിനും വ്യാപകമാവാതിരിക്കാനും ഇടപെടുന്നതിന് പകരം അക്രമികളെ സഹായിക്കാനാണ് പോലീസ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. രാജ്യ തലസ്ഥാനത്തു സർവ മനുഷ്യരുടെയും കരളലിയിപ്പിക്കുന്ന സംഭവ വികാസങ്ങൾ അരങ്ങേറുമ്പോൾ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ നിസ്സംഗത പാലിക്കുന്നത് അംഗീകരിക്കാനാവില്ല. സുപ്രീം കോടതിയുടെയും, ഹൈകോടതിയുടെയും ഇടപെടലുകൾ മാത്രമാണ് ഏക ആശ്വാസം. രാജ്യത്തിന്റെ ദൈനം ദിന കാര്യങ്ങളിലും ക്രമസമാധാന പാലനത്തിലും കോടതികൾ ഇടപെടേണ്ടി വരുന്നത് ജനാധിപത്യം നേരിട്ട് കൊണ്ടിരിക്കുന്ന തകർച്ചയെയാണ് സൂചിപ്പിക്കുന്നത്. സങ്കീർണമായ ഈ സാഹചര്യങ്ങളെ നേരിടാൻ മനുഷ്യത്വം മരവിക്കാത്ത സർവ മനുഷ്യരും ഒന്നിക്കണം. കോഴിക്കോട് യൂത്ത് സ്‌കൊയറിൽ ചേർന്ന യോഗത്തിൽ
സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് ത്വാഹാ തങ്ങൾ സഖാഫി അധ്യക്ഷത വഹിച്ചു. മജീദ് കക്കാട്, സയ്യിദ് മുഹമ്മദ്‌ തുറാബ് സഖാഫി, ഡോ : മുഹമ്മദ്‌ കുഞ്ഞു സഖാഫി, ഡോ : എ പി അബ്ദുൽ ഹക്കീം അസ്‌ഹരി, മുഹമ്മദ്‌ പറവൂർ, എം വി സിദ്ധീഖ് സഖാഫി, റഹ്മത്തുള്ള സഖാഫി, എൻ എം സാദിഖ് സഖാഫി, അബൂബക്കർ മാസ്റ്റർ പടിക്കൽ, ആർ പി ഹുസൈൻ, എം എം ഇബ്രാഹിം എന്നിവർ സംബന്ധിച്ചു.

© iMM Online Media I Like and Share👍👍
https://www.facebook.com/islamicmediamission



from Islamic Media Mission I https://ift.tt/2Tv4TTu
via IFTTT