ന്യൂഡൽഹി: കർണാടകയിലെ രണ്ട് കോൺഗ്രസ് വിമത എംഎൽഎമാർ രാജി പിൻവലിക്കാൻ തീരുമാനിച്ചു. കഴിഞ്ഞ ദിവസം ഡി.കെ.ശിവകുമാറുമായി കൂടിക്കാഴ്ച നടത്തിയ എം.ടി.ബി.നാഗരാജ്, സുധാകർ റാവു എന്നിവരാണ് രാജി പിൻവിക്കാൻ തീരുമാനിച്ചത്. എല്ലാ നേതാക്കളും ഞങ്ങളോട് കോൺഗ്രസിൽ തുടരാൻ ആവശ്യപ്പെട്ടു. ഇതേ തുടർന്ന് ഞങ്ങൾ പാർട്ടിക്കൊപ്പം നിലക്കൊള്ളാൻ തീരുമാനിച്ചിരിക്കുകയാണെന്നും നാഗരാജ് പറഞ്ഞു. ചിക്ബല്ലാപുര എംഎൽഎ സുധാകർ റാവുവിനെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഞങ്ങൾ ഇരുവരും ഞങ്ങളുടെ രാജിക്കത്ത് പിൻവലിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുമാരസ്വാമി മന്ത്രിസഭയിൽ അംഗം കൂടിയായിരുന്നു നാഗരാജ്. ശനിയാഴ്ച രാവിലെ ഡി.കെ.ശിവകുമാർ അദ്ദേഹത്തിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. നാല് മണിക്കൂറോളം നീണ്ട ചർച്ചക്കൊടുവിൽ തന്റെ തീരുമാനം പുനഃപരിശോധിക്കുമെന്ന് അറിയിച്ചിരുന്നു. തുടർന്ന് സുധാകർ റാവുവുമായി നടത്തി ചർച്ചയിലാണ് ഇരുവരും രാജി പിൻവലിക്കാൻ തീരുമാനിച്ചത്.ഇതിനിടെ മുഖ്യമന്ത്രി കുമാരസ്വാമിയും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും നാഗരാജിനെ വസതിയിലെത്തി കണ്ടു. മുംബൈയിൽ താമസിക്കുന്ന മറ്റു വിമത എംഎൽഎമാരെ സ്വാധീനിക്കുന്നതിന് വേണ്ടി സുധാകർ റാവുവിനെ കോൺഗ്രസ് നേതൃത്വം ചുമതലപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്. Content Highlights:Two Rebel Karnataka MLAs will Withdraw Resignation
from mathrubhumi.latestnews.rssfeed https://ift.tt/2LOYi49
via
IFTTT